ലാൽ ജൂനിയർ

Lal Jr (Jean Paul Lal)
Date of Birth: 
Thursday, 2 June, 1988
ജീൻ പോൾ ലാൽ
സംവിധാനം: 6
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

മലയാള ചലച്ചിത്ര സംവിധായകൻ. 1988 ജൂൺ 2 ന് പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ ലാലിന്റെയും നാൻസിയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. ജീൻ പോൾ ലാൽ എന്നതാണ് യഥാർത്ഥ നാമം. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ഫിലിം മെയ്ക്കിംഗ് കഴിഞ്ഞതിനു ശേഷമാണ് ജീൻ പോൾ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നത്. 

 ജീൻ പോൾ അദ്ദേഹത്തിന്റെ അച്ഛൻ ലാൽ സംവിധാനം ചെയ്ത കോബ്ര എന്ന സിനിമയുടെ സംവിധാന സഹായിയായിട്ടാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2013 ൽ അദ്ധേഹം ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ആ വർഷം തന്നെ ഹണി ബീ എന്ന സിനിമ  സംവിധാനം ചെയ്തു കൊണ്ട്  സ്വതന്ത്ര സംവിധായകനായി. 2014 ൽ ഹായ് അയാം ടോണി, 2017 ൽ ഹണി ബീ 2, 2019 ൽ ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾ സംവിധാനം ചെയ്തു. കോബ്ര, ഹണി ബീ 2.5, അണ്ടർ വേഴ്ഡ് എന്നീ സിനിമകളിൽ ജീൻ പോൾ ലാൽ അഭിനയിച്ചിട്ടുണ്ട്.

ജീൻ പോൾ ലാൽ 2013 ഡിസംബറിൽ വിവാഹിതനായി. ഭാര്യ ബ്ലസ്സി സൂസൺ വർഗ്ഗീസ്. ജീൻ പോൾ ‌- ബ്ലസ്സി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.