ചിദംബരം

Chidambaram
ചിദംബരം
ചിദംബരം എസ് പൊതുവാൾ
Chidambaram S Poduval
സംവിധാനം: 2
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

മലയാള സിനിമയിൽ ഏറെക്കാലം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സതീഷ് പൊതുവാളിന്റെയും, അധ്യാപികയായ അപർണ്ണയുടെയും മകനാണ് ചിദംബരം. ചലച്ചിത്രനടൻ ഗണപതിയുടെ ജേഷ്ഠസഹോദരനുമാണ് ഇദ്ദേഹം. 

       കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് അന്നൂർ സ്വദേശിയാണ്. നിലവിൽ കൊച്ചിയിൽ താമസം. സ്കൂൾ കാലഘട്ടം തിരുവനന്തപുരത്ത് ചെലവിട്ട ഇദ്ദേഹം, സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ അടക്കമുള്ള വിദ്യാലയങ്ങളിലെ പഠനത്തിനു ശേഷം മംഗലാപുരത്ത് BCA കോഴ്സിനു ചേർന്നെങ്കിലും അത് പൂർത്തീകരിക്കാതെ  ചലച്ചിത്രരംഗത്തേക്ക് വരികയായിരുന്നു.  സഹസംവിധായകനായും കോ-ഡയറക്ടറായും നടനായുമൊക്കെ ഒട്ടേറെ ജയരാജ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളയാളാണ് ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ.  അതിനാൽത്തന്നെ ജയരാജിന്റെ സംവിധാന സഹായിയായിട്ടാണ് ചിദംബരവും സിനിമയുടെ പിന്നണിയിലെത്തിയത്. പിന്നീട് രാജീവ് രവി, ബി അജിത് കുമാർ തുടങ്ങിയ സംവിധായകരോടൊപ്പവും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. 

  സിനിമാട്ടോഗ്രഫിയിലും തൽപ്പരനായിരുന്ന ഇദ്ദേഹം രാജീവ് രവി, കെ യു മോഹനൻഎന്നി പ്രഗൽഭരായ ഛായാഗ്രഹകർക്കാപ്പം അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ആടുജീവിതം തുടങ്ങിയ സിനിമകളിൽ ക്യാമറ-അസിസ്റ്റന്റായിരുന്നു. 
       2021-ൽ റിലീസായ ജാൻ എ മൻ എന്ന സിനിമയിലൂടെയാണ് ചിദംബരം സ്വതന്ത്ര സംവിധായകനായത്. ആ ചിത്രത്തിലൂടെ തിരക്കഥാ രചനയിലും ഇദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചു.