സതീഷ് പൊതുവാൾ

Satheesh Pothuval

കെ.യു.പത്മനാഭ പൊതുവാൾ, സി. പി.രാധ എന്നിവരുടെ മകനായി 1961 ജൂൺ 1 ന് ജനിച്ചു. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് അന്നുരാണ് സ്വദേശം. പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
         കെ.ആർ.മോഹനൻ സംവിധാനം ചെയ്ത സ്വരൂപം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലേക്കെത്തുന്നത്. പിന്നീട് ടി വി ചന്ദ്രൻ, ജയരാജ് എന്നിവർക്കൊപ്പം സംവിധാന സഹായിയായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ചു. ഇതിനു പുറമേ ബൈ പീപ്പിൾദൈവനാമത്തിൽ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിക്കകയും സമയം എന്നൊരു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് മായാമാളിക എന്ന പേരിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കെ.പി.ശശി സംവിധാനം ചെയ്ത ഇലയും മുള്ളും എന്ന ചിത്രത്തിന്റെ രചനയിൽ പങ്കാളിയായിരുന്നു. ദൂരദർശനു വേണ്ടിയും മറ്റും ഒട്ടേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
   
    അധ്യാപികയായ അപർണ്ണയാണ് സതീഷ് പൊതുവാളിന്റെ ഭാര്യ. ചലച്ചിത്ര സംവിധായകനായ ചിദംബരം, നടൻ ഗണപതി എന്നിവർ മക്കൾ.