പവിത്രൻ

Pavithran
Date of Birth: 
ചൊവ്വ, 1 June, 2021
Date of Death: 
Sunday, 26 February, 2006
സംവിധാനം: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

1950 ജൂൺ 1 ആം തിയതി തൃശ്ശൂരിലെ ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിൽ വട്ടംപറമ്പിൽ കൃഷ്‌ണന്റെ മകനായി പവിത്രൻ  ജനിച്ചു.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു. തുടർന്ന് ആദ്യമായി ഇദ്ദേഹം 1978 ൽ യാരോ ഒരാൾ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ അരവിന്ദനായിരുന്നു.

1980 ൽ ടി.വി. ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ഇദ്ദേഹം വളരെ നാളുകൾക്ക് ശേഷം 1986 ൽ ഉപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രം ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.

തുടർന്ന് അദ്ദേഹം 1989 ൽ ഉത്തരം/1990 ൽ കള്ളിന്റെകഥ/1991 ൽ ബലി/2000 ൽ കുട്ടപ്പന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 1989 ൽ പി ആർ എസ്സ് ബാബു സംവിധാനം ചെയ്ത അനഘ /2006 ൽ ശ്രീ വല്ലഭൻ സംവിധാനം ചെയ്ത ശ്യാമം എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി.

പ്രശസ്ത മോഹിനിയാട്ട നർത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് ഭാര്യ/ കൃത്യം/ദി ക്യാമ്പസ്/ഓണ്‍ ദ റോക്‌സ്/ലോനപ്പന്റെ മാമോദീസ/കൊട്ടിയോളാണെന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെ നായികയായ ഈവ പവിത്രന്‍/ലക്ഷ്മി എന്നിവര്‍ മക്കളാണ്.

2006 ഫെബ്രുവരി 26 ആം തിയതി തന്റെ 56 ആം വയസ്സിൽ കരൾരോഗത്തെത്തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം  മരണമടഞ്ഞു.