ഉത്തരം
Actors & Characters
Actors | Character |
---|---|
ബാലു / പി വി നായർ | |
മാത്യു / മാത്തുക്കുട്ടി | |
സെലീന ഫ്രാൻസിസ് | |
ശ്യാമള മേനോൻ | |
സൂപ്രണ്ട് | |
നാണു | |
കപ്യാർ മത്തായി | |
അച്ചുതൻ നായർ | |
മോളി ആന്റി | |
ഇമ്മാനുവേൽ | |
പ്രിൻസിപ്പാൾ | |
വാർഡൻ ആനി | |
ഡോ മാലതികൃഷ്ണ | |
നഴ്സ് | |
അന്നാമ്മ | |
ഫാദർ ഫ്രാൻസിസ് / ഫാദർ കുന്നത്തൂർ | |
റിസപ്ഷനിസ്റ്റ് സുബ്രഹ്മണ്യം | |
കാര്യസ്ഥൻ നാരായണൻ | |
ഫാദർ പുതുശ്ശേരി | |
Main Crew
കഥ സംഗ്രഹം
- ചിത്രം ആധാരമാക്കിയിരിക്കുന്നത് ദാഫ്ൻ ഡു മോറിയേ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ 'നോ മോട്ടീവ്' എന്ന ചെറുകഥയെയാണ്.
സമ്പന്നനും എസ്റ്റേറ്റ് ഉടമയുമായ മാത്യു എന്ന മാത്തുക്കുട്ടിയുടെ ഭാര്യ സെലീന ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യേണ്ട യാതോരു സാഹചര്യവും ഇല്ലാ എന്ന് ഉറച്ച് വിശ്വസിക്കുന്ന മാത്യു, തന്നെ പോലെ തന്നെ സെലീനയെ അടുത്തറിയാമായിരുന്ന ബാലുവിനോട് അവൾ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് കണ്ടുപിടിക്കണം എന്നു പറയുന്നു. പത്രപ്രവർത്തനത്തിൽ തന്റെ ഗുരുവും അതിലുപരി അടുത്ത സുഹൃത്തുമായ മാത്യുവിന്റെ വാക്കുകൾ ബാലുവിന് തള്ളാനാവുന്നില്ല. അതിലുപരി സെലീന എന്തിനു ആത്മഹത്യ ചെയ്തു എന്ന ചോദ്യം ബാലുവിനു മുന്നിലും ഒരു ചോദ്യചിഹ്നമായിരുന്നു. ചെറു പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ട സെലീന, അച്ഛനും മരിച്ചതോടെ തന്റെ ആന്റിയുടെ കൂടെയായിരുന്നു താമസം. അവിടെ വച്ച് കല്യാണം കഴിക്കാതെ നടന്നിരുന്ന മാത്യു അവളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ബാലുവും കൂടി മുൻകൈ എടുത്തായിരുന്നു സെലീനയുമായുള്ള മാത്യുവിന്റെ വിവാഹം നടത്തിയത്. നല്ലൊരു കവയത്രിയായിരുന്ന സെലീന പക്ഷേ മാത്യുവും ബാലുവുമൊഴികെ മറ്റെല്ലാവരിൽ നിന്നും അകലം പാലിച്ചിരുന്നു.
ബാലു തന്റെ അന്വേഷണം വീട്ടിൽ നിന്ന് തന്നെ ആരംഭിക്കുന്നു. മാത്യുവിനെയും വീട്ടു ജോലിക്കാരായ അച്യുതൻ നായരേയും അന്നാമ്മയേയുമെല്ലാം അയാൾ ചോദ്യം ചെയ്യുന്നു. കാര്യമായി വിവരങ്ങൾ ലഭിക്കാതെ വരുമ്പോൾ അയാൾ മൈസൂർക്ക് പോയി സെലീനയുടെ ആന്റിയെ കാണുന്നു. ആദ്യമൊന്നും കാര്യങ്ങൾ വിട്ടു പറയാതിരുന്ന മോളി ആന്റിയെ ബാലു വിരട്ടുന്നു. അവർ സെലീനയുടെ ആരുമല്ല എന്നും അവരുടെ ഇടവകയിലെ കുര്യാക്കോസ് അച്ചൻ പറഞ്ഞത് പ്രകാരം 15 വയസ്സു മുതൽ അവളെ നോക്കുന്നത് അവരാണെന്നും പറയുന്നു. സെലീനയുടെ പിതാവ് ഒരു പള്ളീലച്ചനാണെന്നും സെലീന അവരുടെ അടുത്ത് വരുമ്പോൾ ഒരു ബസ് അപകടത്തിൽ പെട്ട് അവൾക്ക് ഓർമ്മ നശിച്ചിരുന്നതായും മോളി ആന്റി ബാലുവിനോട് പറയുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും അവിടെ നിന്നും കിട്ടാതെ വരുമ്പോൾ, തന്റെ പത്രത്തിലുള്ള സുഹൃത്ത് വഴി സെലീനയുടെ പിതാവായ ഫാദർ ഫ്രാൻസിനെ കുറിച്ച് അയാൾ അന്വേഷണം നടത്തുന്നു. ഫാദർ വികാരിയായിരുന്ന ഒരു പള്ളിയിലെ പഴയ കപ്യാരെ ബാലു കണ്ടെത്തുന്നു. അവിടെ നിന്നും അവർ പോയത് ഷിമോഗക്കാണെന്നും ബസ് അപകടമല്ല, മറിച്ച് ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ വച്ച് സെലീനക്ക് ക്ഷയ രോഗം പിടിപെട്ടുവെന്നും അതിൽ നിന്നും മുക്തയായപ്പോഴാണ് അവൾക്ക് ഓർമ്മ നഷ്ടപ്പെട്ടതെന്നും കപ്യാർ പറയുന്നു. ഊട്ടിയിലെ സ്കൂളിൽ സെലീനിക്കൊപ്പം പഠിച്ച ശ്യാമള എന്ന പെണ്കുട്ടിയുടെ വിവരങ്ങൾ കപ്യാർ ബാലുവിന് നൽകുന്നു.
ബാലു ശ്യാമളയെ അന്വേഷിച്ച് മൈസൂരിൽ എത്തുന്നു. സെലീനയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തുന്ന ബാലു അവൾ മരിച്ച വിവരം ശ്യാമളയെ അറിയിക്കുന്നു. വളരെക്കാലമായി യാതോരു വിവരവും ഇല്ലാതിരുന്നതിനാൽ സെലീന അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായ വിവരം ശ്യാമള അറിഞ്ഞിരുന്നില്ല. സെലീനയുടെ പുസ്തകം ബാലു ശ്യാമളക്ക് വായിക്കുവാനായി നൽകുന്നു. ശ്യാമളയിൽ നിന്നും വളരെ വ്യത്യസ്തയായ ഒരു സെലീനയെക്കുറിച്ച് ബാലു അറിയുന്നു. എന്നാലും അവളുടെ സാഹിത്യത്തോടും കവിതകളോടുമുള്ള താല്പര്യം അവർക്കും അറിവുള്ളതായിരുന്നു. സെലീനയുടെ അച്ഛൻ സ്കൂളിൽ വന്നു ബഹളമുണ്ടാക്കി അവളെ കൂട്ടിക്കൊണ്ട് പോയി എന്ന് മാത്രമേ ശ്യാമളയ്ക്കും അറിവുണ്ടായിരുന്നുള്ളു. അവൾക്ക് ക്ഷയമായിരുന്നു എന്ന വിവരം പോലും അവൾക്ക് അറിവുണ്ടായിരുന്നില്ല. ഊട്ടിയിൽ പോയി സ്കൂളിൽ അന്വേഷിക്കാൻ ബാലു തീരുമാനിക്കുന്നു. സ്കൂളിൽ നിന്നും ബാലുവിന് ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ക്ഷയരോഗം മൂലമല്ല, സെലീന ഗർഭിണിയായതിനാലാണ് അവളെ സ്കൂളിൽ നിന്നും പറഞ്ഞു വിട്ടതെന്ന് സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും ബാലു അറിയുന്നു. ഈ വിവരങ്ങൾ മാത്യുവിൽ നിന്നും ബാലു മറച്ച് വയ്ക്കുന്നു. അയാൾ ഷിമോഗക്ക് പോകുന്നു.
ഷിമോഗയിൽ എത്തുന്ന ബാലു അവിടെ പ്രശസ്തയായ ഒരു മലയാളി ഗൈനക്കോളജിസ്റ്റ് മാലതി കൃഷ്ണയെ കണ്ടെത്തുന്നു. അവരുടെ ക്ലിനിക്കിലെ ജീവനക്കാരനായ നാണുവിൽ നിന്നും സെലീനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബാലുവിന് ലഭിക്കുന്നു. താൻ ഗർഭിണിയാണെന്ന് പോലും അവൾക്കറിയില്ലായിരുന്നുവെന്നും താൻ കന്യകയാണെന്ന് അവൾ വിശ്വസിച്ചിരുന്നുവെന്നും നാണു പറയുന്നു. അവൾ ഒരു ആണ്കുഞ്ഞിനു ജന്മം നൽകിയെന്നും ആ കുട്ടിയുടെ മാമോദീസ കഴിയുന്നത് വരെ അവർ അവിടെ ഉണ്ടായിരുന്നുവെന്നും നാണുവിൽ നിന്നും ബാലു അറിയുന്നു. ആ കുഞ്ഞിന്റെ മാമോദീസ നടന്ന പള്ളിയിലെത്തി വികാരിയെ കാണുന്ന ബാലു, സെലീന ആ കുഞ്ഞിനു ഇമ്മാനുവേൽ എന്ന് പേരിട്ടെന്നും സെലീനയുടെ പിതാവ് മാമോദീസക്ക് ശേഷം കുഞ്ഞിനെ ഒരു അനാഥാലയത്തിനു കൈമാറി എന്നും മനസ്സിലാക്കുന്നു. കുഞ്ഞിനെ തനിക്ക് നഷ്ടപ്പെടുന്നു എന്നറിഞ്ഞ സെലീന കാറിൽ നിന്നും പുറത്തേക്ക് ചാടുകയും ആ അപകടം അവളുടെ ഓർമ്മയെ ബാധിക്കുകയും ചെയ്തു. ബാലു അനാഥാലയത്തിൽ എത്തി ഇമ്മാനുവേലിനെ കാണുവാൻ ശ്രമിക്കുന്നു. എന്നാൽ അവൻ അവിടെ നിന്നും ചാടി പോയതായി വിവരം ലഭിക്കുന്നതോടെ ബാലു അവിടെ നിന്നും മടങ്ങുന്നു. മാത്യു അവന്റെ അന്വേഷണത്തെ കുറിച്ച് ചോദിക്കുന്നുവെങ്കിലും ബാലു ഒഴിഞ്ഞു മാറുന്നു. ശ്യാമളയെ കൂടി തന്റെ വീട്ടിലേക്ക് കൊണ്ടു വരുവാൻ മാത്യു ബാലുവിനോട് പറയുന്നു. മൈസൂരെത്തുന്ന ബാലു ശ്യാമളയെ കാണുന്നു. മാത്യു അവരെ വീട്ടിലേക്ക് ക്ഷണിച്ച വിവരം അറിയിക്കുന്നു. താൻ സെലീനയെക്കുറിച്ച് അറിഞ്ഞതെല്ലാം അയാൾ ശ്യാമളയിൽ നിന്നും മറച്ച് പിടിക്കുന്നു. നാട്ടിലേക്ക് പോകുന്നത് ഊട്ടി വഴിയാകാമെന്നു ബാലു പറയുന്നു, ആദ്യം വിസമ്മതിക്കുന്നുവെങ്കിലും പിന്നീട് ശ്യാമള സമ്മതിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസാരവും കൂടുതൽ വിവരങ്ങളും ചേർത്തു |