പാർവ്വതി

Parvathi Jayaram
Parvathi
PARVATHI
Date of Birth: 
തിങ്കൾ, 7 April, 1969
അശ്വതി ജയറാം
അശ്വതി കുറുപ്പ്

അശ്വതി കുറുപ്പ് എന്നാണ് യഥാർത്ഥ പേര്.

മലയാളസിനിമയിൽ 1986 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ തിളങ്ങി നിന്ന താരം. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പാർവ്വതി അതിനുശേഷം മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.

1970 ഏപ്രിൽ 4ന് രാമചന്ദ്രക്കുറുപ്പിന്റെയും,പത്മഭായിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി ആലപ്പുഴ ജില്ലയിലെ കവിയൂർ തിരുവല്ലയിൽ ജനിച്ചു. പാർവതിയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറിസ്കൂളിലായിരുന്നു. പാർവതിയുടെ അമ്മ ആ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. സ്കൂൾ പഠനത്തിനുശേഷം ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ നിന്നായിരുന്നു പ്രീഡിഗ്രി പഠിച്ചത്. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം അഭ്യസിച്ചിരുന്ന പാർവതി നല്ലൊരു നർത്തകി കൂടിയാണ്.

 പ്രീഡിഗ്രി പഠനകാലത്താണ്  ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ലെനിൻ രാജേന്ദ്രനായിരുന്നു പാർവതിയ്ക്ക് സിനിമയിൽ അവസരം കൊടുത്തത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. അതിനുശേഷമാണ് ബാലചന്ദ്രമേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. 1986-ൽ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് അശ്വതി കുറുപ്പ് പാർവ്വതിയായി മാറിയത്.

പാർവതി അറുപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ,വടക്കുനോക്കിയെന്ത്രം,കിരീടം. എന്നീ സിനിമകളിലേത്.

മലയാളത്തനിമയുള്ള നായികാവേഷങ്ങളിൽ തിളങ്ങിയ പാർവ്വതി പ്രശസ്ത നടൻ ജയറാമിനെ 1992-ൽ വിവാഹം കഴിച്ച് സിനിമാരംഗം വിട്ടു.

ജയറാം- പാർവതി ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ചലച്ചിത്രതാരവും മികച്ച ബാലനടനുള്ള ദേശീയ അവാർഡ് ജേതാവ് കാളിദാസനും, മാളവികയുമാണ് മക്കൾ.