വിറ്റ്നസ്
തൊഴിൽ രഹിതരായ രണ്ട് അഭ്യസ്തവിദ്യർ ഒരു സ്ഥാപനം തുടങ്ങുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ ഒരു കൊലക്കേസിൽ പ്രതികളാവുന്നു.
Actors & Characters
Actors | Character |
---|---|
ബാലഗോപാലൻ | |
അഡ്വക്കേറ്റ് മാധവൻ തമ്പി | |
ഇന്ദു | |
ജയകുമാർ | |
സി ഐ തോമസ് മാത്യു | |
ശങ്കുണ്ണീ നായർ | |
അലക്സ് വില്യംസ് | |
തങ്കശ്ശേരി ഹെന്റി | |
ഡോക്ടർ ശ്രീദേവി | |
രാജഗോപാലൻ നായർ | |
സബ് ഇൻസ്പെക്ടർ വിക്രമൻ നായർ | |
ഹെഡ് കോൺസ്റ്റബിൾ ചാക്കോ | |
ഗോപാല പീള്ള | |
സുവോളജി പ്രൊഫസർ | |
ഉസ്താദ് ഹംസ | |
മുരളി | |
അലക്സാണ്ടർ | |
കഥ സംഗ്രഹം
അച്ഛൻ്റെ കൈയിൽ നിന്ന് മോഷ്ടിച്ച കുറച്ചു പണവുമായി, തൊഴിൽരഹിതനും അഭ്യസ്തവിദ്യനുമായ ബാലഗോപാൽ നഗരത്തിലെന്നു. പഴയ സുഹൃത്തായ ജയകുമാറിനെ കണ്ടെത്തി എന്തെങ്കിലും ചെറിയ ബിസിനസ്സ് തുടങ്ങുകയാണ് അയാളുടെ ലക്ഷ്യം. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ഉപജീവനം നടത്തുന്നയാളാണ് ജയകുമാർ. രണ്ടു പേരും ചേർന്ന് ബിസിനസ് പ്ലാൻ ചെയ്യുന്നതിനിടയിൽ ബാലഗോപാലിൻ്റെ പണം നഷ്ടപ്പെടുന്നു.
മറ്റു വഴികളില്ലാതെ വന്നപ്പോൾ, രണ്ടു പേരും ചേർന്ന് ഒരു തട്ടുകട തുടങ്ങുന്നു. എന്നാൽ സമീപത്തുള്ള തട്ടുകടക്കാരനുമായി അടിയുണ്ടായതിനെത്തുടർന്ന് രണ്ടു പേരും പൊലീസ് പിടിയിലാവുന്നു. യാദൃച്ഛികമായി പോലീസ് സ്റ്റേഷനിലെത്തിയ അഡ്വ.മാധവൻ തമ്പിക്ക് ബാലഗോപാലും ജയകുമാറും മര്യാദക്കാരാണെന്ന തോന്നലുണ്ടാവുന്നു. അദ്ദേഹത്തിൻ്റെ അപേക്ഷ പ്രകാരം പോലീസ് ഇൻസ്പെക്ടർ വിക്രമൻ നായർ അവരെ കേസ് ചാർജ് ചെയ്യാതെ വിട്ടയയ്ക്കുന്നു. അടുത്ത ദിവസം തന്നെ വന്നു കാണാൻ രണ്ടു പേരോടും തമ്പി പറയുന്നു.
തമ്പിയുടെ സഹായത്തോടെ ബാലഗോപാലും ജയകുമാറും, പ്രതിഫലം വാങ്ങി സേവനങ്ങൾ നല്കുന്ന We Help എന്ന സ്ഥാപനം തുടങ്ങുന്നു. തമ്പിയുടെ വീടിൻ്റെ ഔട്ട് ഹൗസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തമ്പിയുടെ ഭാര്യയായ ഡോ. ശ്രീദേവിക്ക് അതിനോട് എതിർപ്പുണ്ടെങ്കിലും, തമ്പി അവരെ അനുനയിപ്പിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് വി ഹെൽപിൻ്റെ സേവനം വ്യാപിക്കുന്നു
നഗരത്തിലെ കോളജിലെ ബിരുദ വിദ്യാർത്ഥിയായ ഇന്ദു തൻ്റെ അപാർട്ട്മെൻ്റിൽ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്നു. അച്ഛനമ്മമാർ ചെറുപ്പത്തിലേ മരിച്ചു പോയ ഒരു അതിസമ്പന്നയാണവൾ. കോളജിലെത്തന്നെ സീനിയർ വിദ്യാർത്ഥിയായ അലക്സ് വില്യംസുമായി അവൾ അത്ര രസത്തിലല്ല. സൂവോളജി ലാബിലേക്ക് തവളകളെ എത്തിക്കാൻ ഇന്ദു വി ഹെൽപിൻ്റെ സഹായം തേടുന്നു. ബുദ്ധിമുട്ടിയാണെങ്കിലും ബാലഗോപാൽ തവളകളെ സംഘടിപ്പിച്ചു നല്കുന്നു. തുടർന്നും പല സഹായങ്ങളും ചെയ്യുന്നതോടെ ഇന്ദുവും ബാലുവും നല്ല സുഹൃത്തുക്കളാവുന്നു.
തൻ്റെ ചെറുപ്പത്തിൽ മാതാപിതാക്കൾ അപകടത്തിൽ പെട്ടു മരിച്ചതാണെന്നും അമ്മാവൻ രാജഗോപാലൻ നായർ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് തൻ്റെ സ്വത്തിലാണ് നോട്ടമെന്നും അവൾ അയാളോടു പറയുന്നു. അനാഥത്വവും ഏകാന്തതയും വിഷമിപ്പിക്കുന്ന ഇന്ദുവിനോട് ബാലുവിന് കൂടുതൽ അടുപ്പം തോന്നുന്നു. ബാലുവിൻ്റെ ബൈക്കിനു പിറകിൽ ഇന്ദു യാത്ര ചെയ്യുന്നതു കണ്ട വില്യംസ്, തന്നെയും പരിഗണിക്കണമെന്നു പറയുന്നു. അതിനെത്തുടർന്ന് ഇന്ദുവും വില്യംസും തമ്മിൽ സംഘർഷം ഉടലെടുക്കുന്നു.
ഒരു ദിവസം രാജഗോപാലൻ നായർ ഫ്ലാറ്റിലെത്തി ചില വസ്തുവകകൾ ഇഷ്ടദാനമായി തനിക്കെഴുതി നല്കണമെന്ന് ഇന്ദുവിനോട് ആവശ്യപ്പെട്ടെങ്കിലും ആലോചിച്ചേ ചെയ്യാൻ പറ്റൂ എന്നവൾ പറയുന്നു. പ്രകോപിതനായ അയാൾ അവളെ ഭീഷണിപ്പെടുത്തിയിട്ട് ഇറങ്ങിപ്പോകുന്നു. ഇക്കാര്യം പറയാൻ ഇന്ദു ബാലുവിനെക്കാണുന്നു. അവളുടെ സംസാരത്തിൽ നിന്ന് തന്നോട് അവൾക്കുള്ള അനുരാഗം അയാൾ തിരിച്ചറിയുന്നു. താൻ നാട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഇന്ദു പിരിയുന്നു.
ഇന്ദു തിരിച്ചെത്തും എന്നു പറഞ്ഞദിവസം രാവിലെ ജയകുമാറിന്റെ നിർബന്ധത്തിനു വഴങ്ങി അയാളും ബാലുവും കൂടി ഇന്ദുവിനെക്കാണാൻ അവളുടെ ഫ്ലാറ്റിലെത്തുന്നു. വീടിൻ്റെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ഏറെ നേരം കാത്തിരുന്നിട്ടും ഇന്ദുവിനെ കാണാത്തതിനാൽ ബാലു അവളുടെ മുറി തിരക്കിപ്പോകുന്നു. അവിടെ കുളിമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ചിരിക്കുന്ന ഇന്ദുവിനെക്കണ്ട് ബാലു അമ്പരക്കുന്നു. അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നെങ്കിലും രണ്ടു പേരും, അതിനകം അവിടെത്തിയ പോലീസിൻ്റെ പിടിയിലാവുന്നു.
മാധവൻ തമ്പി കോടതിയിൽ ഹാജരായി ബാലുവിനെയും ജയകുമാറിനെയും ജാമ്യത്തിലിറക്കുന്നു. ഇതിനിടെ, കേസന്വേഷണം സർക്കിൾ ഇൻസ്പെക്ടർ തോമസ് മാത്യു ഏറ്റെടുക്കുന്നു. ബാലു നല്കിയ സൂചന അനുസരിച്ച് രാജഗോപാലൻ നായരെ CI ചോദ്യം ചെയ്തെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാൽ വിട്ടയയ്ക്കുന്നു. കൊല്ലപ്പെട്ട രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് തൻ്റെ ഓട്ടോയിൽ ഇന്ദു യാത്ര ചെയ്തിരുന്നെന്നും, എന്നാൽ വീടിനടുത്തെത്തിയപ്പോൾ മരം വീണ് റോഡ് ബ്ലോക്കായിരുന്നതിനാൽ അവിടെ ഇറക്കി വിട്ടെന്നും ഒരു ഓട്ടോറിക്ഷക്കാരൻ മൊഴി നല്കുന്നു. ഇന്ദുവിൻ്റെ കൂടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സഹപാഠികളെ ചോദ്യം ചെയ്തപ്പോൾ, വില്യംസ് ഇന്ദുവിനെ പലപ്പോഴും ശല്യം ചെയ്യുകയും ഒരിക്കൽ കയറിപ്പിടിക്കുകയും ചെയ്തെന്ന് അവർ പറയുന്നു. വില്യംസിനെ അറസ്റ്റ് ചെയ്തെങ്കിലും മുകളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് Cl ക്ക് അയാളെ വിട്ടയക്കേണ്ടി വരുന്നു.
അന്വേഷണം വഴിമുട്ടിയതോടെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ബാല്യവും ജയകുമാറും തീരുമാനിക്കുന്നു. രാത്രിയിൽ ഇന്ദുവിൻ്റെ ഫ്ലാറ്റിൽ എത്തുന്ന ബാലുവിന് അവിടെ നിന്ന് രണ്ടു യുവാക്കളുടെ അപൂർണ്ണമായ സ്കെച്ചുകൾ കിട്ടുന്നു. മാധവൻതമ്പിയുടെ അഭ്യർത്ഥന പ്രകാരം തോമസ് മാത്യു സ്കെച്ചുകൾ പോലീസ് രേഖകളിലുള്ള കുറ്റവാളികളുടെ പടങ്ങളുമായി താരതമ്യം ചെയ്യുന്നു. സ്ഥിരം കുറ്റവാളികളായ ഹെൻറിയും ഹംസയുമാണ് സ്കെച്ചുകളിൽ ഉള്ളത് എന്ന് അവർക്ക് മനസ്സിലാവുന്നു. എന്നാൽ, കൊല നടന്നു എന്നു കരുതപ്പെടുന്ന രാത്രിയിൽ രണ്ടു പേരും ഒരു പെറ്റിക്കേസിൽ പിടിയിലായി അതേ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നു എന്നു മനസ്സിലാവുന്നു.
സംശയിക്കത്തക്ക വിധത്തിൽ മറ്റാരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ബാലുവിനെയും ജയകുമാറിനെയും പ്രതികളാക്കി CI കുറ്റപത്രം തയ്യാറാക്കുന്നു. എന്നാൽ കോടതിയിൽ നടന്ന വാദത്തിനൊടുവിൽ മാധവൻ തമ്പി യഥാർത്ഥ കുറ്റവാളിയെ പുറത്തു കൊണ്ടുവരുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പൂവിനും പൂങ്കുരുന്നാംവസന്ത |
ബിച്ചു തിരുമല | ഔസേപ്പച്ചൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
തുമ്പമെല്ലാം പമ്പകടന്നു |
ബിച്ചു തിരുമല | ഔസേപ്പച്ചൻ | കെ ജെ യേശുദാസ് |