തുമ്പമെല്ലാം പമ്പകടന്നു

 

തുമ്പമെല്ലാം പമ്പകടന്നു
തുമ്പിതുള്ളി മനസ്സുകള്‍ നിറയെ
തൊഴുതുണരും പുതിയൊരുഷസ്സേ
വരിക വരിക വരവേല്‍ക്കുകയായി
വീണ്ടും വസന്തം വിരിഞ്ഞു
വീണ്ടും മനങ്ങള്‍ തെളിഞ്ഞു
മൗനങ്ങള്‍ പോലും വാചാലമായി
യാമങ്ങള്‍ മംഗളം പാടി...

(തുമ്പമെല്ലാം...)

ആയിരം മണിവര്‍ണ്ണങ്ങളാല്‍
കണിമത്താപ്പ് കത്തിച്ചിടാം
ഏതോ വസന്തമേകും ചേതോഹരങ്ങളാകും
പൂക്കാലമാസ്വദിച്ചീടാം (ആയിരം)
തങ്കത്തേരിലിതേ നവസങ്കല്‌പങ്ങ-
ളെഴുന്നള്ളിയതിനിയും‍ ഇനിയും നുണയാം
സുഖം സുഖം സുഖം സുഖം സര്‍വ്വം...

(തുമ്പമെല്ലാം...)

ആയിരം സ്വര്‍ണ്ണസ്വപ്‌നങ്ങളാല്‍
വര്‍ണ്ണക്കൂടൊന്നു നിര്‍മ്മിച്ചിടാം
മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും
മണ്ണില്‍ നിറം ചൊരിഞ്ഞീടാം (ആയിരം)
നക്ഷത്രങ്ങളഴകോടൊരു ലക്ഷം കോടി
വിടരുന്നതുമിരവിന്‍‍‍ ഇരവില്‍ ഉതിരും
സുഖം സുഖം സുഖം സുഖം സര്‍വ്വം...

(തുമ്പമെല്ലാം...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbamellam pamba kadannu

Additional Info

അനുബന്ധവർത്തമാനം