പൂവിനും പൂങ്കുരുന്നാം
പൂവിനും പൂങ്കുരുന്നാം
കൊച്ചു പൂമുഖം
മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളിൽ
പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ
ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളിൽ പരിമളമായ് സ്വയമലിയൂ
ചെല്ലക്കാറ്റേ
(പൂവിനും...)
മുള മൂളും പാട്ടും കേട്ടിളവേനൽ
കാഞ്ഞും-
കൊണ്ടിവളും കുളിരും പുണരുമ്പോൾ
ഇമയോരത്തെങ്ങാനും
ഇടനെഞ്ചത്തെങ്ങാനും
ഇണയോടണയാൻ കൊതിയുണ്ടോ
ഹൃദയം വനഹൃദയം ശിശിരം
പകരുകയായ്
ചലനം മൃദുചലനം അറിയുന്നകതളിരിൽ
സുന്ദരം സുന്ദരം രണ്ടിളം
ചുണ്ടുകൾ
മധുരമുതിരും അസുലഭരസമറിയു-
മതിശയ രതിജതിലയം മെല്ലെ
മെല്ലെ
(പൂവിനും...)
ഗമധ സനിധനിധ
സനിസനിധ മനിധമ ഗരിസനി
രിസനിധ
നിസരിസ നിസഗമധനി
സഗരിസനിധ സനിധധമ ഗമഗരിസ
കറുകപ്പുൽനാമ്പിന്മേൽ ഇളകും
തൂമഞ്ഞെന്നും
കിളികൾക്കിവളും സഖിയല്ലോ
ഇളനീർകൊണ്ടിരുവാലിട്ടെഴുതും തൂമിഴി
രണ്ടും
ഇളകുന്നിളകുന്നനുനിമിഷം
സഖി നീ തിരയുവതെൻ മനമോ യൗവനമോ
പകരം
പങ്കിടുവാൻ മദവും മാദകവും
സംഗമം സംഗമം മന്മഥസംഗമം
മദനനടന മദകരസുഖം
തിരുമനസ്സുക-
ളറിയുന്ന നിമിഷം മെല്ലെ മെല്ലെ
(പൂവിനും...)