ജെയിംസ്

James K
James
കടുത്തുരുത്തി ജെയിംസ്

മലയാളം ചലച്ചിത്ര നടൻ. 1955-ൽ തിരുവനന്തപുരത്ത് ജനിച്ചു. അദ്ദേഹം സിനിമയിലെ തുടക്കകാലത്ത് നെടുമുടിവേണുവിന്റെ മാനേജരായി വർക്ക് ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടോളം സിനിമയിൽ അഭിനയിച്ച ജെയിംസ് 150-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജെയിംസിന്റെ എറ്റവും ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം,ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിലേത്.

ഭാര്യ ജിജി ജെയിംസ്. മക്കൾ- ജിക്കു ജെയിംസ്,ജിലു ജെയിംസ്.

2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി.