സാജൻ

Sajan Anchal
Sajan
സാജൻ അഞ്ചൽ
സംവിധാനം: 21
തിരക്കഥ: 1

മലയാള സിനിമാ സംവിധായകൻ. എൻ ശങ്കരൻ നായർ, ജെ വില്യംസ് എന്നിവരുടെ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി 1978 ൽ ആയിരുന്നു സാജന്റെ സിനിമാജീവിതം തുടങ്ങുന്നത്. സിദ്ദിഖ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ അഞ്ചൽ സംവിധാനംചെയ്ത ആദ്യചിത്രം. തുടർന്ന് ചക്കരയുമ്മ, ഒരുനോക്കുകാണാൻ, അക്കച്ചീടെ കുഞ്ഞുവാവ, സ്നേഹമുള്ള സിംഹം.. എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ''അക്കരെയ്ക്കു വരുങ്കളാ'', എന്നൊരു തമിൾചിത്രവും സാജൻ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളും, ഏതാനും ടെലിഫിലിമുകളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്.