പൂജയ്ക്കെടുക്കാത്ത പൂക്കൾ
പൂജയ്ക്കുള്ള പൂക്കളിറുത്തു വരാൻ മുത്തശ്ശി പറയുമ്പോൾ, കുട്ടികളായ ശാരദയും ഇന്ദിരയും പൂക്കളിറുത്ത് മുത്തശ്ശി നൽകുന്നു. ഇന്ദിര കൊണ്ടുവന്ന പൂക്കൾ സ്വീകരിക്കുന്ന മുത്തശ്ശി, ശാരദ കൊണ്ടുവന്ന പൂക്കൾ പൂജയ്ക്കെടുക്കാത്ത പൂക്കളാണെന്നും, കൊണ്ടുപോയി കുപ്പത്തൊട്ടിയിൽ ഇട്ടേയ്ക്കെന്നും പറയുന്നു. അപ്പോൾ, ശാരദയുണ്ടോ അറിയുന്നു ജീവിതത്തിൽ താനും ഒരു പൂജയ്ക്കെടുക്കാത്ത പൂവായി മാറും എന്ന്.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ബാലചന്ദ്രൻ | |
മണി സ്വാമി | |
രാജഭക്തൻ എന്നറിയപ്പെടുന്ന കുട്ടൻ പിള്ള | |
ചാക്കോ മുണ്ടൂർക്കോണം | |
ശാരദ | |
ഇന്ദിര | |
ബോസ് | |
ഗോമതി | |
മുത്തശ്ശി | |
ലക്ഷ്മിക്കുട്ടി | |
പി.എൻ.പിള്ള എന്നറിയപ്പെടുന്ന നാരായണൻ പിള്ള | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ രാഘവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 977 |
കഥ സംഗ്രഹം
നേതാവ് പി.എൻ.പിള്ള എന്നറിയപ്പെടുന്ന നാരായണൻ പിള്ളയുടെ (പി,കെ.വേണുക്കുട്ടൻ നായർ) മക്കളാണ് ശാരദയും (ഷീല), ഇന്ദിരയും (ഉണ്ണിമേരി), ബോസും (ഇന്ദ്രബാലൻ ?). പിള്ള ഒരു സത്യസന്ധനായ രാഷ്ട്രീയ പ്രവർത്തകനും, പാർട്ടിയുടെ ഉന്നതിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചവനുമായിരുന്നു. ഒരു കാലത്ത് പ്രൗഢിയോടെ കഴിഞ്ഞിരുന്ന കുടുംബം ഇന്ന് പക്ഷേ ദാരിദ്ര്യത്തിന്റെ വക്കിലാണ്. ഭാര്യ ലക്ഷ്മിക്കുട്ടി (വഞ്ചിയൂർ രാധ) മരിച്ച ശേഷം മൂത്ത മകളായ ശാരദയുടെ കോളേജ് പഠനം മുടങ്ങി. പിള്ളയും പിന്നീട് രോഗബാധിതനായി കിടപ്പിലായി. ഇന്ദിര മ്യൂസിക് അക്കാദമിയിലെ വിദ്യാർത്ഥിനിയാണ്. മകൻ ബോസ് കോളേജിലും. ഇവർ രണ്ടുപേരുടെയും വിദ്യാഭ്യാസത്തിനുള്ള ചിലവ് താങ്ങാവുന്നതിലും അധികമായത് കൊണ്ട് ഇന്ദിരയുടെ അക്കാദമിക് പഠനം നിർത്തലാക്കി പകരം വീട്ടിലിരുന്നു തന്നെ സംഗീത പഠനം തുടർന്നാലോ എന്നാലോചിക്കുകയാണ് പിള്ള. ശാരദയും നല്ലപോലെ പാടും. ശാരദ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെയുണ്ടായിരുന്ന പലരും തത്സമയം മന്ത്രിമാരായിട്ടുള്ളതിനാൽ അവരിലാരുടെയെങ്കിലും ശുപാർശയിൽ എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിക്കൂടേയെന്ന് ശാരദ അച്ഛനോട് പറയുമ്പോൾ, ആദർശങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹം അതിന് സമ്മതിക്കുന്നില്ല.
ഒരു ദിവസം രാവിലെ പിള്ളയുടെ സുഹത്തായ രാജഭക്തൻ എന്നറിയപ്പെടുന്ന കുട്ടൻ പിള്ള (ബഹദൂർ) പിള്ളയെ കാണാൻ എത്തുന്നു. പത്രത്തിൽ വന്ന വാർത്ത വായിച്ചുള്ള പരിഭവം പറയാനാണ് രാജഭക്തൻ വരുന്നത്. രാജാക്കൻമ്മാർക്കും, കുടുംബാങ്ങൾക്കുമുള്ള പെൻഷൻ നിർത്തലാക്കണമെന്ന വാർത്തയാണ് പരിഭവത്തിന് കാരണം. രാജവാഴ്ച അവസാനിച്ചതിൽ അദ്ദേഹത്തിന് അതിയായ ദുഃഖമുണ്ട്, അതുപോലെ തന്നെയാണ് ഇപ്പോൾ കണ്ടവൻ കേറി രാജ്യം ഭരിക്കുന്നതിലും. പുതിയ ഭരണ പരിഷ്കരണം കാരണം പിള്ളയുടെ പാട്ട നെല്ല് കിട്ടാതായതിലും, കുടികിടപ്പുകാർ ആദായം എടുക്കാൻ സമ്മതിക്കാത്തതിലും അദ്ദേഹത്തിന് ദുഃഖമുണ്ട്. അതിന് പിള്ളയുടെ മറുപടി ഇതാണ് - പാട്ടക്കാർക്ക് എത്രയും വേഗം സ്ഥിരാവകാശം കൊടുക്കണമെന്നും, കുടികിടപ്പവകാശവും കൊടുത്തേ തീരു എന്നുമാണ്. അപ്പോൾ, രാജഭക്തൻ ചോദിക്കുന്നു - പി എൻ ചേട്ടന്റെ മക്കൾ എങ്ങിനെ ജീവിക്കും? അതിന്, അവർ അദ്ധ്വാനിച്ച് ജീവിക്കേണ്ടി വരുമെന്നും, കുറച്ചൊക്കെ കഷ്ടപ്പെടുമെന്നും, താൻ തനിക്കുവേണ്ടിയല്ല അദ്ധ്വാനിച്ചതെന്നും, രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും, ഇപ്പോഴത്തെ ഭരണത്തിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നുമാണ് പിള്ള പറയുന്നത്. അതുകേട്ട്, നല്ല സന്തോഷം എന്ന് വ്യംഗ്യം കലർന്ന് പറഞ്ഞ ശേഷം, ഒരുകാലത്ത് ഇവിടെ എന്ത് ആർഭാഢമായിരുന്നു എന്നും, ലക്ഷ്മിക്കുട്ടി ചേച്ചിക്ക് അരി വെച്ച് വിളമ്പാനെ നേരമുണ്ടായിരുന്നുള്ളുവെന്നും, എന്തൊരു ആൾബഹളമായിരുന്നുവെന്നും, അവരിൽ പലരും മന്ത്രിയും, എം എൽ എ മാരും, എം പി മാരുമായി എന്നും, ചേട്ടൻ തളർവാതം വന്ന് കിടന്നതിന് ശേഷം ആരെങ്കിലും ഒരുത്തൻ എത്തിനോക്കിയിട്ടുണ്ടോ എന്നും രാജഭക്തൻ ചോദിക്കുന്നു. അതിന്, അവർക്കെല്ലാം രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യങ്ങൾ നോക്കാനുണ്ടെന്നും, അവർ തന്നെക്കണ്ട് കുശലം അന്വേഷിക്കയല്ല വേണ്ടതെന്നും, തന്റെ പാർട്ടിക്കും ഭരണകക്ഷിക്കും എതിരായി സംസാരിക്കുകയാണെങ്കിൽ നീ ഇവിടെ വരരുതെന്ന് പറയേണ്ടതാണെന്നും, എന്നാൽ ലക്ഷ്മിക്കുട്ടിയുടെ ബന്ധുവാണല്ലോ എന്നത് കരുതി താനത് പറയുന്നില്ലെന്നും പിള്ള പറയുന്നു. അതുകേട്ട്, പഴയ കാലം തിരിച്ചു വരിക തന്നെ ചെയ്യുമെന്നും, ശ്രീപത്മനാഭൻ പൊന്നുതമ്പുരാനെ ഭരണം തിരിച്ച് ഏൽപ്പിക്കുമെന്നും രാജഭക്തൻ പറയുന്നു. തുടർന്ന്, രാജവാഴ്ചക്കാലത്ത് രാജാവ് അമ്പലത്തിലേക്ക് എഴുന്നള്ളിയിരുന്ന പ്രൗഢിയെക്കുറിച്ചും, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പുലമ്പിയ ശേഷം രാജഭക്തൻ പോവുന്നു.
ഒരു ദിവസം ശാരദയും ഇന്ദിരയും സാധകം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിള്ള ഇന്ദിരയെ വിളിച്ച് അവൾ നന്നായി പാടുന്നുണ്ടെന്ന് പറയുന്നു. അപ്പോൾ അവൾ പറയുന്നു, തനിക്ക് അടുത്ത വർഷം കൂടി അക്കാദമിയിൽ തുടർന്ന് പഠിക്കണം എന്ന്. അതുകേട്ട്, പിള്ള കുടുംബത്തിന്റെ ദയനീയ സ്ഥിതിയെക്കുറിച്ചും, ശാരദ പലപ്പോഴും പട്ടിണി കിടക്കുന്നതിനെക്കുറിച്ചും, തന്റെ ചികിത്സയ്ക്കും, ഇന്ദിരയെയും ബോസിനെയും പഠിപ്പിക്കാൻ വേണ്ടി ശാരദ പെടാപ്പാടു പെടുന്നതിനെക്കുറിച്ചും, അതിനായി അവളുടെ ആഭരണങ്ങൾ പോലും വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ചും ഇന്ദിരയെ പറഞ്ഞു മനസ്സിലാക്കിക്കുന്നു. ഇതെല്ലാം കേട്ട് വിതുമ്പി നിൽക്കുന്ന ശാരദയെ വിളിച്ച്, എന്തിനാണ് നീ ഇതെല്ലാം തന്നിൽ നിന്നും സഹോദരങ്ങളിൽ നിന്നും മറച്ചുവെക്കുന്നുവെന്നും, ഉള്ളത് കൊണ്ട് ഓണംപോലെ കഴിയാമെന്നും, അതേ സമയം നമ്മുടെ കഷ്ടപ്പാട് പുറംലോകം അറിയരുതെന്നും, കാരണം, തന്റെ കുടുംബത്തിന് കഷ്ടപ്പാടാണെന്നറിഞ്ഞാൽ തന്റെ നൂറു കണക്കിനുള്ള സഹപ്രവർത്തകർ സഹായത്തിനായി എത്തുമെന്നും, അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും, അവർ ഈ വീടിന്റെ കാര്യം നോക്കേണ്ടവരല്ലെന്നും നാടിന്റെ കാര്യം നോക്കേണ്ടവരാണെന്നും പറഞ്ഞ് പിള്ള ശാരദയെയും ഇന്ദിരയെയും ഉപദേശിച്ച്, ഈ അവസ്ഥയിൽ ഇന്ദിര ഇനി മുതൽ അക്കാദമിക് പഠിത്തം നിർത്തട്ടെയെന്നും, ബോസ് മാത്രം തുടർന്ന് പഠിക്കട്ടെയെന്നും പറയുന്നു. ഇന്ദിര അച്ഛനോട് ശരിയെന്ന് പറയുന്നുണ്ടെങ്കിലും, ഉള്ളിന്റെ ഉള്ളിൽ പഠിത്തം മുടങ്ങുന്നതിൽ വിഷമിക്കുന്നു.
ഈ നേരത്ത് ശാരദയ്ക്ക് സെക്രട്ടറിയേറ്റിൽ എൽ ഡി സി ആയിട്ട് ജോലി കിട്ടിയതിനുള്ള കത്ത് ലഭിക്കുന്നു. അതറിയുന്ന അച്ഛൻ, മകൾ താനറിയാതെ ആരോടെങ്കിലും ശുപാർശയ്ക്ക് പോയിരുന്നുവോ എന്ന് സംശയിക്കുമ്പോൾ, താൻ ആരെയും സമീപിച്ചില്ലെന്ന് പറയുന്നു. ജോലി കിട്ടിയത് കാരണം ഇന്ദിരയുടെ പഠിത്തം നിർത്തേണ്ടെന്ന് ശാരദ തീരുമാനിക്കുന്നു. ജോലിയിൽ ജോയിൻ ചെയ്യുന്ന ദിവസം കൂടെ രാജഭക്തനെയും കൊണ്ടുപോകട്ടെയെന്ന് ശാരദ ചോദിക്കുമ്പോൾ, വേണ്ടെന്നും, അയാൾ നമ്മുടെ വീടിന്റെ കഷ്ടപ്പാടിനെക്കുറിച്ച് എല്ലാവരോടും പറഞ്ഞു നടക്കും എന്ന് പിള്ള പറയുന്നു. അദ്ദേഹം അതൊന്നും പറയാതെ താൻ നോക്കിക്കൊള്ളാമെന്ന് ശാരദ പിള്ളയ്ക്ക് വാക്ക് നൽകുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു.
ഇന്ദിര സംഗീതം പഠിപ്പിക്കുന്ന പ്രൊഫസർ മണി സ്വാമിയേ (പ്രേംനവാസ്) മൗനമായി പ്രേമിച്ചു തുടങ്ങുന്നു. ശാരദയുടെ ഡിപ്പാർട്മെന്റിലെ സൂപ്രണ്ട് ബാലചന്ദ്രൻ (മധു) ശാരദ പി.എൻ.പിള്ളയുടെ മകളാണെന്നും, പിള്ള തളർവാദം പിടിപെട്ട് കിടപ്പിലാണെന്ന് മനസ്സിലാക്കുകയും, പഠിക്കുന്ന കാലത്ത് പിള്ളയുടെ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ടെന്നും, പിള്ളയെ കാണാൻ ഞായറാഴ്ച താൻ വീട്ടിൽ വരുന്നുണ്ടെന്നും ശാരദയോട് പറയുന്നു. ബോസ് ഇന്ദിരയോട് എപ്പോഴും വഴിക്കിട്ടുകൊണ്ടിരിക്കും. അതു മനസ്സിലാക്കുന്ന പിള്ള ബോസിനോട്, അവളോട് വഴക്കിടരുതെന്നും, നീയാണ് ഈ കുടുംബം നോക്കേണ്ടതെന്നും ഗുണദോഷിക്കുന്നു. ആദ്യത്തെ ശമ്പളം മേടിച്ചതും ശാരദ അച്ഛനും, സഹോദരങ്ങൾക്കും പുത്തൻ തുണികൾ വാങ്ങിച്ചു സമ്മാനിക്കുന്നു.
മണി സ്വാമി തനിക്ക് വൈക്കത്ത് ഒരു കച്ചേരി ഉണ്ടെന്നും, അതിൽ തംബുരു മീട്ടാൻ നീയും വരണമെന്ന് ഇന്ദിരയോട് പറയുന്നു. ഇന്ദിര അതിൽ വീട്ടിൽ പറയുമ്പോൾ ശാരദ പോകേണ്ടെന്ന് വിലക്കുന്നു. സ്വാമി തന്നെ അവിടേക്ക് കൊണ്ടുപോയി തിരിച്ച് വീട്ടിൽ കൊണ്ടാക്കുകയും ചെയ്യുമെന്ന് ഇന്ദിര പറയുമ്പോൾ അച്ഛൻ അനുമതി നൽകുന്നു.
ബാലചന്ദ്രൻ പിള്ളയെ കാണാനെത്തുന്നു. അവർ പരിചയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ രാജഭക്തൻ അവിടേക്ക് കയറി വരുന്നു. പലതും പറയുന്നതിനിടയിൽ രാജഭക്തൻ പിള്ളയുടെ പണ്ടത്തെ പ്രൗഢിയെക്കുറിച്ചും, ഇന്നത്തെ ദയനീയ സ്ഥിതിയെക്കുറിച്ചും പറയുന്നു. തന്റെ സഹതാപമൊക്കെ മതിയെന്ന് പിള്ള രാജഭക്തനോട് പറയുന്നു. അതുകേട്ട്, രാജാക്കൻമ്മാർക്കെതിരെ ഇപ്പോഴത്തെ സർക്കാർ ചെയ്യുന്ന അനീതിയെക്കുറിച്ച് വിലപിച്ച ശേഷം അവിടംവിട്ട് പോവുന്നു.
ലഞ്ച് ബ്രേക്കിൽ ബാലചന്ദ്രൻ ശാരദയെക്കണ്ട് താൻ ശാരദയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ശാരദയ്ക്ക് സമ്മതമാണെങ്കിലും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് നീങ്ങുന്നു. മണി സ്വാമിയും ഇന്ദിരയെ പ്രണയിച്ചു തുടങ്ങുന്നു.
ഉടൻ തന്നെ തന്റെ അച്ഛൻ ശാരദയുടെ വീട്ടിൽ വന്ന് നമ്മൾ തമ്മിലുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ വരുമെന്നു ബാലചന്ദ്രൻ ശാരദയോട് പറയുമ്പോൾ, വിവാഹം കുറച്ചു കഴിഞ്ഞിട്ട് പോരേയെന്ന് ശാരദ പറയുന്നു. അതുകേട്ട്, ആയിക്കോട്ടെയെന്നും, അച്ഛന് പിള്ളയെ നല്ലപോലെ അറിയാമെന്നും, വെറും ഒരു ചടങ്ങിന് വേണ്ടി വരുന്നതാണ് എന്നും, പെണ്ണിനെ ഇഷ്ടപ്പെടേണ്ടത് താനല്ല, അത് എന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞല്ലോ എന്നും ബാലചന്ദ്രൻ പറയുന്നു. ശാരദ ഒന്നും പറയാതെ ബാലചന്ദ്രന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് പോകുന്നു.
പക്ഷേ, അപ്രതീക്ഷിതമായി പിള്ള അന്ന് രാത്രി തന്നെ അന്ത്യശ്വാസം വലിക്കുന്നു. ശാരദ ആകെ തളർന്നു പോവുന്നു - സഹോദരങ്ങളെ കരകയറ്റേണ്ടത്ത് ഇനി അവളാണല്ലോ. സഹതാപിക്കാനും, ആശ്വസിപ്പിക്കാനും രാജഭക്തൻ മാത്രം. ബാലചന്ദ്രൻ ശാരദയെ വീട്ടിൽ വന്നുകണ്ട് ആശ്വസിപ്പിക്കുകയും, ആചാരങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഡ്യൂട്ടിക്ക് വരുന്നില്ലേയെന്നും ചോദിക്കുന്നു, അതിന് ശാരദ നാളെ മുതൽ വരാമെന്ന് പറയുന്നു.
കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ബോസ് കൊടുത്ത പ്രേമലേഖനം ആ പെൺകുട്ടിയുടെ സഹോദരി ശാരദയെ ഏൽപ്പിച്ച് ബോസിനെ താക്കീത് ചെയ്യാൻ ഉപദേശിക്കുന്നു. ഈ വക പരിപാടിക്കൊന്നും പോകാതെ പഠിച്ച് മിടുക്കാനാവാൻ ശാരദ അനിയനെ ഉപദേശിക്കുന്നു. ബാലചന്ദ്രൻ ശാരദയെക്കണ്ട് എത്രയും പെട്ടെന്ന് വിവാഹം നടന്നുകാണാൻ അച്ഛൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ, തനിക്ക് സഹോദരങ്ങളെ കരകയറ്റേണ്ട ചുമതലയുണ്ടെന്നും, വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ താമസിക്കേണ്ടി വരുമെന്നും, തനിക്ക് തത്ക്കാലം സഹോദരങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നും ശാരദ പറയുന്നു. അതിനൊക്കെ വല്ല വഴിയുമുണ്ടാക്കാമെന്ന് ബാലചന്ദ്രൻ പറയുമ്പോൾ, വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടായാൽ തനിക്ക് അവരെ നോക്കാനേ സമയമുണ്ടാവുകയുള്ളുവെന്നും, അതുകൊണ്ട് താൻ അവിവാഹിതയായി കഴിയുന്നതാണ് നല്ലതെന്നും ശാരദ പറയുമ്പോൾ ബാലചന്ദ്രൻ ഒന്നും പറയാൻ കഴിയാതെ നിൽക്കുന്നു.
ഇന്ദിരയും സ്വാമിയും സംസാരിക്കുന്നതിനിടയിൽ ഇന്ദിര വിവാഹത്തെക്കുറിച്ച് പറയുമ്പോൾ, തനിക്ക് ഒരുപാട് പ്രാരബ്ധങ്ങളുണ്ടെന്നും, ഒരുപാട് കടം തിരിച്ചുകൊടുക്കാനുണ്ടെന്നും, വിവാഹ പ്രായമെത്തിയ മൂന്ന് സഹോദരിമാർ തനിക്കുണ്ടെന്നും, സ്വന്തമായി ഒരുവീട് പോലും ഇല്ലെന്നും, അതെല്ലാം കാരണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് കഴിയില്ലെന്നും സ്വാമി പറയുന്നു. രാത്രിയിൽ ഇന്ദിര കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കാര്യമെന്തെന്ന് ശാരദ തിരക്കുന്നു. ഇന്ദിര താൻ സ്വാമിയേ പ്രേമിക്കുന്നുവെന്നും, സ്വാമി തിരിച്ചും പ്രേമിക്കുന്നുണ്ടെന്നും, എന്നാൽ സ്വാമിയുടെ ചുറ്റുപാടുകൾ കാരണം വിവാഹം കഴിക്കുന്നതിൽ തടസ്സമുണ്ടെന്നും പറയുമ്പോൾ, ശാരദ ഇന്ദിരയെ ആശ്വസിപ്പിക്കുന്നു.
ശാരദ സ്വാമിയെക്കണ്ട് വീടും പറമ്പും ഇന്ദിരയുടെ പേരിൽ എഴുതിത്തരാമെന്നും, മറ്റൊരു പുരയിടമുള്ളത് വിറ്റ് പണം തരാമെന്നും, ആ തുക കൊണ്ട് സഹോദരിമാരുടെ വിവാഹം നടത്താമെന്നും, ഇന്ദിരയെ സ്വാമി വിവാഹം കഴിക്കണമെന്നും പറയുമ്പോൾ സ്വാമി സമ്മതിക്കുകയും ഇന്ദിരയും മണി സ്വാമിയും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്യുന്നു.
ഒരു ദിവസം സ്വാമിയോടും ഇന്ദിരയോടും ഓഫീസിലെ സൂപ്രണ്ട് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇന്ദിരയുടെ വിവാഹം കഴിഞ്ഞതിനാൽ തന്റെ പകുതി ഭാരം കുറഞ്ഞുവെന്നും, ഇനി ബോസിന്റെ പഠിത്തം മാത്രമല്ലേ ബാക്കിയുള്ളു, അത് താൻ എങ്ങിനെയെങ്കിലും സഹിച്ചുകൊള്ളാമെന്നും, അതുകൊണ്ട് താനീ വിവാഹത്തിന് സമ്മതം അറിയിക്കട്ടെയെന്നും ശാരദ ചോദിക്കുമ്പോൾ അവർ സമ്മതിക്കുന്നു. എന്നാൽ വിധി ശാരദയ്ക്ക് മറ്റൊന്നാണ് സൂക്ഷിച്ചിരുന്നത്. അടുത്ത ദിവസം ശാരദ ബാലചന്ദ്രനെക്കണ്ട് തന്റെ സമ്മതം അറിയിക്കാൻ ചെല്ലുമ്പോൾ, ശാരദ സമ്മതം മൂളാത്തതിനാൽ തന്റെ അച്ഛനമ്മമാരുടെ നിർബന്ധപ്രകാരം താൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചുവെന്നും, തന്റെ വിവാഹമാണെന്നും പറഞ്ഞ് ബാലചന്ദ്രൻ കല്യാണക്കുറി ശാരദയ്ക്ക് നേരെ നീട്ടുന്നു. ശാരദ ആകെ തളർന്നു പോവുന്നു.
വിഷമം താങ്ങാനാവാതെ അവധിയെടുത്ത് ശാരദ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സ്വാമിയും ഇന്ദിരയും സംസാരിക്കുന്നത് കേൾക്കാനിടയാകുന്നു - ശാരദ എത്രയും പെട്ടെന്ന് വിവാഹം കഴിച്ചു പോകുന്നുവോ അത്രയും നല്ലതെന്നും, തനിക്ക് തന്റെ മാതാപിതാക്കളെ ഇവിടെ കൊണ്ടുവരാമല്ലോ എന്നും സ്വാമി പറയുന്നു. അതിന്, ചേച്ചിയും ബോസും ഇവിടെയുണ്ടെങ്കിലും അവരെ വിളിച്ചുകൊണ്ടുവരാമല്ലോ എന്ന് ഇന്ദിര പറയുമ്പോൾ, അവരെങ്ങിനെ വരുമെന്നും, നാം മാത്രമാണെങ്കിൽ അവർക്ക് വിഷമുണ്ടാവില്ലെന്നും സ്വാമി പറയുന്നു. അപ്പോൾ, ചേച്ചിയുടെ കല്യാണം ഉടനെ നടക്കുമെന്നും, കല്യാണം കഴിഞ്ഞാൽ മാറിത്താമസിക്കാതിരിക്കില്ലെന്നും ഇന്ദിര പറയുന്നു. എല്ലാം കേട്ട് വിതുമ്പൽ അടക്കിക്കൊണ്ട് ശാരദ ഇന്ദിരയെ വിളിച്ച് തനിക്ക് തലവേദനയാണെന്നും, താൻ ഉറങ്ങാൻ പോവുകയാണെന്നും പറഞ്ഞ് തന്റെ മുറിയിലേക്ക് പോവുന്നു.
അന്ന് രാത്രി ശാരദ ബോസിനെക്കണ്ട് അവനെ ഹോസ്റ്റലിലേക്ക് താമസം മാറ്റണമെന്നും, താനും ഹോസ്റ്റലിലേക്ക് താമസം മാറാൻ പോവുകയാണെന്നും പറയുന്നു. ചേച്ചി ഇങ്ങിനൊരു തീരുമാനം എടുക്കാനുള്ള കാരണം തനിക്കറിയാമെന്നും, ഇന്ദിരയും ഭർത്താവും സംസാരിക്കുന്നത് താനും കേട്ടുവെന്നും, അനിയത്തിക്ക് വീടും പറമ്പും എഴുതിക്കൊടുത്ത് ഇപ്പോൾ അനിയന്റെ കൈയ്യും പിടിച്ച് ചേച്ചി തെരുവിലേക്കിറങ്ങാൻ പോവുകയാണല്ലോ എന്നും പറഞ്ഞ് ബോസ് വിതുമ്പുന്നു. ശാരദ ബോസിനെ സമാധാനിപ്പിക്കുന്നു. ശാരദ ഇന്ദിരയെയും ഭർത്താവിനെയും വിളിച്ച് താൻ ഹോസ്റ്റലിലേക്ക് മാറാൻ പോവുന്ന വിവരം അറിയിക്കുമ്പോൾ, വിവാഹം വരെ ഇവിടെ തന്നെ കഴിഞ്ഞുകൂടേയെന്ന് ഇന്ദിര ചോദിക്കുന്നു. അതിന്, വിരസതയുടെ ഒന്ന് ചിരിച്ചു, വിവാഹം അടുക്കുമ്പോൾ താൻ ഇവിടെ വരാമെന്നും, സ്വാമിയുടെ മാതാപിതാക്കളെ ഇവിടെ ഉടൻ തന്നെ കൊണ്ടുവരൂ എന്നും ശാരദ പറയുന്നു. അടുത്ത ദിവസം തന്നെ ശാരദയും, ബോസും ഹോസ്റ്റലിലേക്ക് താമസം മാറുന്നു.
ബി.എ. റാങ്കോടുകൂടി പാസായതും ബോസ് ശാരദയെ ഹോസ്റ്റലിൽ ചെന്നുകണ്ട് ഏതെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാം എന്ന് പറയുന്നു. അതുകേട്ട്, വേണ്ടെന്നും, ചെറുപ്പം തൊട്ട് തന്നെ ഒരു പോലീസുദ്യോഗസ്ഥൻ ആവണമെന്നായിരുന്നില്ലേ നിന്റെ ആഗ്രഹം എന്നും, അതുകൊണ്ട് ഐ.പി.എസ്സിനോ, ഐ.എ.എസ്സിനോ ശ്രമിച്ചു നോക്കു എന്നും, അതു കിട്ടിയില്ലെങ്കിൽ അന്നേരം വേറെ വല്ല ജോലിക്കും ശ്രമിക്കാമെന്നും ശാരദ പറയുന്നു. അതിന്, ചേച്ചിക്കത് ബുദ്ധിമുട്ടാവില്ലേയെന്ന് ബോസ് ചോദിക്കുമ്പോൾ, ഒരു വർഷം കൂടിയല്ലേ നീ എന്നെ ബുദ്ധിമുട്ടിക്കുള്ളു അത് സാരമില്ലെന്നും, ഇന്നുമുതൽ തന്നെ പഠിച്ചു തുടങ്ങു എന്നും പറഞ്ഞ് ശാരദ ബോസിനെ തിരിച്ചയക്കുന്നു.
ജോലി കഴിഞ്ഞ് തിരിച്ചു പോവുന്ന വഴിയിൽ മാനസീക നില തെറ്റി അലയുന്ന രാജഭക്തനെക്കണ്ട് ശാരദ വിഷമത്തോടെ നടന്നു നീങ്ങുന്നു. അല്പദൂരം നടന്നതും ശാരദ ബാലചന്ദ്രനെയും കണ്ടുമുട്ടുന്നു. ഇപ്പോൾ എല്ലാവരും കൂടെയുണ്ടോ എന്ന് ശാരദ ചോദിക്കുമ്പോൾ, അച്ഛനും അമ്മയും മരിച്ചുവെന്നും, അതുകൊണ്ട് ഗോമതിയെ (മല്ലിക) ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നുവെന്നും, രണ്ടു പെൺകുട്ടികളുണ്ടെന്നും പറയുന്നു. മൂത്ത മകളുടെ പേര് ശാരദയാണെന്നറിയുമ്പോൾ തന്റെ പേര് മറന്നിട്ടില്ലാല്ലേ എന്ന് ശാരദ ചോദിക്കുമ്പോൾ, പേര് മാത്രമല്ലെന്ന് ബാലചന്ദ്രൻ പറയുന്നു. തുടർന്ന്, ശാരദയെക്കുറിച്ച് അന്വേഷിച്ച ശേഷം, താനിവിടെ അടുത്താണ് താമസമെന്നും, സൗകര്യമുള്ളപ്പോൾ വരണമെന്നും ബാലചന്ദ്രൻ പറയുന്നു, ഇരുവരും പിരിഞ്ഞു പോവുന്നു.
ബോസ് തനിക്ക് ഐ.പി.എസ്സിന് സെലക്ഷൻ കിട്ടിയ വിവരം ശാരദയെ ഹോസ്റ്റലിൽ ചെന്നുകണ്ട് അറിയിക്കുന്നു. അമ്മ മരിച്ച ശേഷം സ്വന്തം മകനെപ്പോലെ വളർത്തി, സ്വന്തം സുഖങ്ങളെല്ലാം ത്യജിച്ച് അദ്ധ്വാനിച്ച് തന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചതിന് ചേച്ചിക്ക് അഭിമാനിക്കാമെന്നും, ട്രെയിനിങ് കഴിഞ്ഞാലുടൻ താനൊരു വീടെടുക്കുമെന്നും, അവിടെ നമുക്കൊരുമിച്ചു താമസിക്കാമെന്നും, അപ്പോൾ ചേച്ചി ക്ലാർക് പണിയും രാജിവെക്കണമെന്നും ബോസ് പറയുന്നു. അത് പറ്റില്ലെന്നും, ഈ ജോലി ചെയ്താണ് നിന്നെ ഈ നിലയിലാക്കിയതെന്നും, ഉദ്യോഗം എന്തിന് കളയണമെന്നും ശാരദ പറയുന്നു. അതിന്, ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടെന്ന് ബോസ് പറയുന്നു. തുടർന്ന്, ഇന്ദിരയെയും കണ്ട് ഈ വിവരം അറിയിക്കണമെന്ന് പറഞ്ഞ് ശാരദ ബോസിനെ പറഞ്ഞയക്കുന്നു.
ശാരദ അമ്പലത്തിലേക്ക് പോവുന്ന വഴി ഇന്ദിരയെക്കണ്ട് അവളുടെ മകനെയും കൂട്ടി അമ്പലത്തിലേക്ക് പോവുന്നു. ശാരദ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കുഞ്ഞ് ശാരദ അറിയാതെ അമ്പലത്തിന് ചുറ്റും നടക്കുമ്പോൾ മറിഞ്ഞ് വീണ് നെറ്റിയിൽ മുറിവേൽക്കുന്നു. കുഞ്ഞിനെയുംകൊണ്ട് വീട്ടിലെത്തുന്ന ശാരദയെ ഇന്ദിരയും ഭർത്താവും കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കുന്നു. ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം ശാരദ വിതുമ്പിക്കരയുന്നു.
ശാരദ ബാലചന്ദ്രനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുന്നു. ബാലചന്ദ്രൻ ഗോമതിക്ക് ശാരദയെ സഹപ്രവർത്തകയാണെന്ന് പരിചയപ്പെടുത്തുന്നു. ബാലചന്ദ്രന്റെ മക്കൾ ശാരദയുമായി പെട്ടെന്ന് തന്നെ അടുക്കുന്നു. ആ നേരത്ത്, സെക്രട്ടറിയേറ്റിലെ ജോലി ഉപേക്ഷിച്ച് സിനിമാ മോഹവുമായി മദ്രാസിലേക്ക് പോയി എങ്ങും എത്താത്തതിനാൽ നിരാശനായി മടങ്ങി പഴയ ജോലി തനിക്ക് തിരിച്ചു കിട്ടുമോ എന്നന്വേഷിക്കാനായി ചാക്കോ മുണ്ടൂർക്കോണം (ജഗതി ശ്രീകുമാർ) ബാലചന്ദ്രനെ കാണാനെത്തുന്നു. അതൊന്നും കിട്ടില്ലെന്ന് പറഞ്ഞ് ബാലചന്ദ്രൻ ശാരദയെ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കാൻ പുറത്തേക്ക് വിളിക്കുന്നു. അപ്പോൾ, പഴയ ജോലി അല്ലെങ്കിലും ഒരു പ്യൂൺ ജോലിയെങ്കിലും വാങ്ങിച്ചു തരാൻ സാറും സാറിന്റെ ഭാര്യയും വിചാരിച്ചാൽ തരാൻ സാധിക്കേല്ലേയെന്ന് ചാക്കോ വീണ്ടും ചോദിക്കുന്നു. ഭാര്യയെന്ന് ചാക്കോ ചൂണ്ടിക്കാണിക്കുന്നത് ശാരദയെയാണ്. അതുകണ്ട് ശാരദയും, ബാലചന്ദ്രനും, ഗോമതിയും ഞെട്ടുന്നു. പിന്നീട് ബാലചന്ദ്രൻ സംയമനം പാലിച്ച്, ശാരദയല്ല പുറകിൽ നിൽക്കുന്നതാണ് എന്റെ ഭാര്യയെന്നും, അവൾ വിചാരിച്ചാൽ സെക്രട്ടറിയേറ്റിൽ എന്നല്ല ഈ വീട്ടിൽപ്പോലും തനിക്ക് ഒരു ജോലി കിട്ടില്ലെന്ന് പറയുന്നു. അപ്പോൾ, ശാരദ സാറിന്റെ സെക്ഷനിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്മിൽ ചിലതൊക്കെയുണ്ടായിരുന്നു എന്ന് സംശയിച്ചത് കൊണ്ടാണ് അങ്ങിനെ ചോദിച്ചതെന്ന് ചാക്കോ പറയുന്നു. അതുകൂടി കേട്ടതും വീണ്ടും ബാലചന്ദ്രനും, ശാരദയും, ഗോമതിയും അസ്വസ്ഥരാവുന്നു. അതു മനസ്സിലാക്കിയ ചാക്കോ ക്ഷമ ചോദിക്കുന്നു. ബാലചന്ദ്രൻ ചാക്കോയെ പറഞ്ഞയക്കുന്നു. തുടർന്ന്, തനിക്ക് അത്യാവശ്യമായി ഒരു കോൺഫറൻസിന് പങ്കെടുക്കേണ്ടതുണ്ടെന്നും, ശാരദയെ ഊണു കഴിപ്പിച്ചേ പറഞ്ഞയക്കാവൂ എന്നും പറഞ്ഞ് ബാലചന്ദ്രൻ പുറത്തേക്ക് പോകുന്നു.
ബോസ് ശാരദയെ കാണാനെത്തുമ്പോൾ, വല്ലപ്പോഴുമൊക്കെ തന്നെ കാണാൻ വന്നുകൂടേയെന്ന് ശാരദ ചോദിക്കുമ്പോൾ, നല്ല ജോലിത്തിരക്കാണെന്ന് ബോസ് പറയുന്നു. അപ്പോൾ, നീയൊരു വീടെടുക്ക് നമുക്കൊരുമിച്ചു താമസിക്കാമെന്ന് ശാരദ പറയുന്നു. അതിന്, വീടെടുക്കാമെന്നും, ചേച്ചിയോട് ഒരു കാര്യം പറയാനാണ് വന്നതെന്നും ബോസ് പറയുന്നു. എന്താണെന്ന് ശാരദ ചോദിക്കുമ്പോൾ, തനിക്കൊരു വിവാഹാലോചന വന്നിട്ടുണ്ടെന്നും, ഗവൺമെന്റ് സെക്രട്ടറിയുടെ മകളാണെന്നും ബോസ് പറയുന്നു. അതുകേട്ട്, നമുക്ക് പെണ്ണിനെപ്പോയി കാണാമെന്നും, നിനക്കിഷ്ടപ്പെട്ടാൽ ഉടനെ തന്നെ വിവാഹം നടത്താമെന്നും ശാരദ പറയുമ്പോൾ, പെണ്ണിനെ തനിക്കിഷ്ടപ്പെട്ടുവെന്നുവെന്നും, അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താമെന്നും പറഞ്ഞിട്ടുണ്ടെന്ന് ബോസ് പറയുന്നു. അപ്പോൾ, നീ പോയി ഇന്ദിരയെയും ഭർത്താവിനെയും വിളിച്ചേക്കെന്ന് ശാരദ പറയുമ്പോൾ, അതൊന്നും വേണ്ടെന്ന് ബോസ് പറയുന്നു. അതിന്, നിന്റെ വിവാഹ നിശ്ചയത്തിന് നമ്മൾ രണ്ടുപേർ മാത്രം പോയാൽ മതിയോ എന്ന് ശാരദ ചോദിക്കുമ്പോൾ, ചേച്ചിക്ക് വിഷമം തോന്നരുതെന്നും, അദ്ദേഹം ഒരു ഗവൺമെന്റ് സെക്രട്ടറിയും, ചേച്ചി അവിടുത്തെ വെറുമൊരു ക്ലാർക്കുമല്ലേയെന്നും, ചേച്ചിയും വരേണ്ടെന്നും, അവിടെ ഗവൺമെന്റ് സെക്രട്ടറിമാരും, മന്ത്രിമാരും വരുമെന്നും, താനും തന്റെ ചില സുഹൃത്തുക്കളുമായി മാത്രം പോയാൽ മതിയെന്ന് വിചാരിക്കുന്നുവെന്നും, ചേച്ചിയെ താൻ വിവരങ്ങൾ അറിയിക്കാമെന്നും ബോസ് പറയുന്നു. നിനക്കൊരു നല്ലത് വരുന്നതല്ല, നടക്കട്ടെയെന്ന് കരച്ചിൽ അമർത്തിക്കൊണ്ട് ശാരദ പറയുന്നു. ബോസ് യാത്രപറഞ്ഞ് പോവുന്നു. ശാരദ മുറിയിൽപ്പോയി പൊട്ടിക്കരയുന്നു.
തന്റെ മക്കൾ ഇപ്പോൾ എപ്പോഴും ശാരദയെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുവെന്നും, സമയം കിട്ടുമ്പോഴൊക്കെ വീട്ടിൽ വരണമെന്നും ബാലചന്ദ്രൻ ശാരദയോട് പറയുന്നു. ശാരദയെയും ബാലചന്ദ്രനെയും ചേർത്ത് ഇവിടെ ചില കുശുകുശുപ്പുകളൊക്കെ നടക്കുന്നുണ്ടെന്ന് ഓഫീസിലെ സഹപ്രവർത്തക ശാരദയോട് പറയുമ്പോൾ, ആരെന്ത് പറഞ്ഞാലും ഞങ്ങൾക്കൊന്നുമില്ലെന്ന് ശാരദ പറയുന്നു. അതുകേട്ട്, താൻ പറഞ്ഞെന്നേയുള്ളുവെന്നും, ശാരദ ബാലചന്ദ്രന്റെ വീട്ടിലേക്ക് പോവാറുണ്ടോവെന്നും സഹപ്രവർത്തക ചോദിക്കുമ്പോൾ ചിലപ്പോഴൊക്കെ പോവാറുണ്ടെന്ന് ശാരദ പറയുന്നു. അപ്പോൾ, അതുകൊണ്ട് പറയുന്നതായിരിക്കും എന്ന് സഹപ്രവർത്തക പറയുന്നു. അതുകേട്ട്, ആളുകൾ എന്തും പറഞ്ഞോട്ടെയെന്നും, അദ്ദേഹത്തിന് തന്നെയും തനിക്ക് അദ്ദേഹത്തെയും അറിയാമെന്നും, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും തന്നോട് വല്യ സ്നേഹമാണെന്നും, ആളുകൾ പറയുന്നത് താനെന്തിന് ശ്രദ്ധിക്കണമെന്നും ശാരദ പറയുന്നു.
ബാലചന്ദ്രൻ പറഞ്ഞതനുസരിച്ച് ശാരദ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്ന് കുട്ടികളെവിടെയെന്ന് ഗോമതിയോട് ചോദിക്കുമ്പോൾ, കുട്ടികൾ ഇവിടെയില്ല എന്ന് നീരസത്തോടെ ഗോമതി പറയുന്നു. അതുകേട്ട്, എവിടെപ്പോയി എന്ന് ശാരദ ചോദിക്കുമ്പോൾ, നിങ്ങൾ കൂടെക്കൂടെ ഇവിടെ വന്നാൽ ആളുകൾ എന്ത് വിചാരിക്കും എന്നെങ്കിലും കരുതേണ്ടേ എന്ന് ഗോമതി ചോദിക്കുന്നു. അതുകേട്ട് ശാരദ ഞെട്ടുന്നു. തുടർന്ന്, നിങ്ങൾ കൂട്ടുകാരൊന്നുമല്ലല്ലോ എന്നും, അദ്ദേഹം അണ്ടർ സെക്രട്ടറിയും, നിങ്ങൾ വെറുമൊരു ക്ലാർക്കും, നിങ്ങൾ തമ്മിൽ എന്ത് സ്നേഹബന്ധമാണുള്ളതെന്നും, മേലാൽ നിങ്ങൾ ഇവിടെ വരരുതെന്നും ഗോമതി ദേഷ്യത്തോടെ പറയുന്നു. ശാരദ ഭാരിച്ച ഹൃദയത്തോടെ അവിടുന്നും ഇറങ്ങുന്നു.
രാത്രിയിൽ ഗോമതി ബാലചന്ദ്രന് അത്താഴം വിളമ്പിക്കൊടുക്കുമ്പോൾ, നീയെന്താ മുഖം വീർപ്പിച്ചിരിക്കുന്നതെന്ന് ബാലചന്ദ്രൻ ചോദിക്കുമ്പോൾ, ഒന്നുമില്ലെന്ന് ഗോമതി പറയുന്നു. എന്തായാലും പറ എന്ന് ബാലചന്ദ്രൻ നിർബന്ധിക്കുമ്പോൾ, നിങ്ങളുടെ ലേഡി ക്ലാർക് ഇന്നിവിടെ വന്നിരുന്നുവെന്ന് നീരസത്തോടെ പറയുന്നു. അതുകേട്ട്, അവർക്ക് നമ്മുടെ കുട്ടികളെ വല്യ ഇഷ്ടമാണെന്ന് ബാലചന്ദ്രൻ പറയുന്നു. അപ്പോൾ, കുട്ടികളോട് മാത്രമേ ഇഷ്ടമുള്ളൂ എന്ന് അർത്ഥംവെച്ച് ഗോമതി ചോദിക്കുമ്പോൾ, നിന്നോടും ഇഷ്ടമായിരിക്കും എന്ന് ബാലചന്ദ്രൻ പറയുന്നു. അതിന്, തന്നെ കൂട്ടുപിടിക്കേണ്ടെന്ന് ഗോമതി പറയുന്നു. അതുകേട്ട്, നീയെന്താ പതിവില്ലാത്ത രീതിയിൽ സംസാരിക്കുന്നതെന്ന് ബാലചന്ദ്രൻ ചോദിക്കുന്നു. അതിന്, നിങ്ങളും ആ സ്ത്രീയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഗോമതി ചോദിക്കുമ്പോൾ, അവർ തന്റെ ഓഫ്സിലെ ഒരു ലേഡി ക്ലാർക് ആണെന്നും, അവരെ തനിക്ക് പരിചയമുണ്ടെന്നും ബാലചന്ദ്രൻ പറയുന്നു. അതുകേട്ട്, സെക്രട്ടറിയേറ്റിൽ ഈയൊരൊറ്റ ലേഡി ക്ലാർക്കെയുള്ളോ എന്നും, മറ്റാരെയും ഇങ്ങോട്ട് കാണുന്നില്ലല്ലോ എന്നും ഗോമതി ചോദിക്കുമ്പോൾ ബാലചന്ദ്രൻ ഒന്നും മിണ്ടാതിരിക്കുന്നു. അപ്പോൾ, എന്താ നാവടച്ചു പോയതെന്ന് ഗോമതി ചോദിക്കുമ്പോൾ, ശരിക്ക് സംസാരിക്കാൻ വേണ്ടിയാണെന്ന് ബാലചന്ദ്രൻ പറയുന്നു. തുടർന്ന്, മറ്റു ലേഡി ക്ലാർക്കുമാറാടില്ലാത്ത പ്രത്യേകത തനിക്ക് ശാരദയോടുണ്ടെന്നും, നിന്റെ സ്ഥാനത്ത് ഈ വീട്ടിൽ താമസിക്കേണ്ടിയിരുന്നത് ശാരദയായിരുന്നുവെന്നും, തനിക്കവളോട് ഇഷ്ടം തോന്നിയിട്ട് താൻ വിവാഹത്തിനാലോചിതാണെന്നും, അവൾക്ക് തന്റെ കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നത് കൊണ്ട് വിവാഹ ജീവിതം ഇഷ്ടപ്പെട്ടില്ലെന്നും, അതുകൊണ്ട് നിന്നെ വിവാഹം കഴിച്ചുവെന്നും പറഞ്ഞ്, ഇനിയെന്തറിയണം എന്ന് ബാലചന്ദ്രൻ ആവേശത്തോടെ ചോദിക്കുന്നു. അതുകേട്ട്, തന്നെ ഭാര്യയാക്കിവെച്ചുകൊണ്ട് നിങ്ങളുടെ സ്നേഹബന്ധം തുടരാനാണോ ഭാവമെന്നറിയണമെന്നുണ്ടെന്ന് ഗോമതി ചോദിക്കുമ്പോൾ, അനാവശ്യം പറയരുതെന്ന് ബാലചന്ദ്രൻ പറയുന്നു. അതിന്, താൻ ഭാര്യയാണെന്നും, പറയേണ്ടത് തന്റെ ആവശ്യമാണെന്നും, ഇനി ശാരദ ഈ വീട്ടിൽ വന്നാൽ ചൂലുകൊണ്ടവളുടെ മുഖത്തടിക്കും എന്ന് ഗോമതി പറയുന്നു. അതുകേട്ട്, ചൂലുകൊണ്ട് അടിച്ചു മാറ്റേണ്ട വൃത്തികേട് നിന്റെയും നിന്റെ ആൾക്കാരുടെയും മുഖത്തേക്കാണെന്ന് ബാലചന്ദ്രനും പറയുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്രശിവരഞ്ജിനി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം കെ പി ബ്രഹ്മാനന്ദൻ |
നം. 2 |
ഗാനം
കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻയമുനകല്യാണി, വൃന്ദാവനസാരംഗ, സിന്ധുഭൈരവി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം ബാലമുരളീകൃഷ്ണ |
നം. 3 |
ഗാനം
നവയുഗദിനകരനുയരട്ടെ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം അമ്പിളി, പത്മിനി പ്രഭാകരൻ |
നം. 4 |
ഗാനം
നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല് |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം ബാലമുരളീകൃഷ്ണ |
നം. 5 |
ഗാനം
രജനീകദംബം പൂക്കുംസരസ്വതി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം അമ്പിളി, പത്മിനി പ്രഭാകരൻ |
നം. 6 |
ഗാനം
പാഹിമാധവാ പാഹികേശവാ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം കെ രാഘവൻ | ആലാപനം പി സുശീല, കോറസ് |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |