പ്രേംനവാസ്

PremNavas

മലയാള ചലച്ചിത്രനടൻ. 1932 ജനുവരി 1-ന് ഷാഹുൽ ഹമീദിന്റെയും അസ്മാബീവിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനിച്ചു. അബ്ദുൾ വഹാബ് എന്നായിരുന്നു യഥാർത്ഥ പേര്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ അനുജനാണ് പ്രേംനവാസ്. വിദ്യാഭ്യാസത്തിനുശേഷം സിനിമയിൽ അവസരം തേടി അദ്ധേഹം മദ്രാസിലേയ്ക്ക് പോയി. 1956-ൽ ജെ ഡി തൊട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന സിനിമയിലൂടെയാണ് പ്രേംനവാസ് സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. കൂടപ്പിറപ്പ് റിലീസായി മൂന്നു വർഷത്തിനുശേഷമാണ് പ്രേംനവാസിന് ഒരിയ്ക്കൽ കൂടി നായകനാവാനുള്ള അവസരം ലഭിയ്ക്കുന്നത്. നാടോടികൾ എന്നായിരുന്നു സിനിമയുടെ പേര്. ആദ്യകാല നായിക അംബികയുടെ ആദ്യചിത്രവും കൂടപ്പിറപ്പ് തന്നെയായിരുന്നു. അതിനു ശേഷം മൂന്നുവര്‍ഷം കഴിഞ്ഞു നാടോടികള്‍ എന്ന സിനിമ തന്നെയായിരുന്നു അംബികയുടെ രണ്ടാമത്തെ ചിത്രവും. പ്രേംനവാസ് നായക-ഉപനായക വേഷത്തില്‍ അഭിനയിച്ചു റിലീസ് ആയ ആദ്യ ആറു സിനിമകളിലും നായിക - ഉപനായിക വേഷത്തില്‍ അംബിക തന്നെയായിരുന്നു.

 1961-ൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടംബെച്ച കോട്ട് ലെ നായകനായി അഭിനയിച്ചത് പ്രേംനവാസായിരുന്നു. രണ്ടു പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളിൽ പ്രേംനവാസ് അഭിനയിച്ചിട്ടുണ്ട്. ശ്രീരാമ പട്ടാഭിഷേകത്തിൽ ലക്ഷ്മണനായും, ശ്രീ ഗുരുവായൂരപ്പനിൽ ശ്രീകൃഷ്ണനായും അദ്ധേഹം അഭിനയിച്ചു. പ്രേംനവാസ് കൂടുതലും ഉപനായക വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.  ഏതാണ്ട് 30 സിനിമകളില്‍ താഴെ മാത്രമേ അദ്ദേഹം അഭിനേതാവ് എന്ന നിലയില്‍ ചെയ്തിട്ടുള്ളൂ. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത കന്യാകുമാരിയിലെ നായകതുല്യ വേഷവും, രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് സിനിമയിലെ സെമിവില്ലന്‍ വേഷവുമാണ് എടുത്തു പറയാനായിട്ടുള്ളത്. കാർത്തിക എന്ന സിനിമയിലെ " ഇക്കരെയാണെന്‍റെ മാനസം.., " പാവാടപ്രായത്തില്‍ നിന്നെ ഞാന്‍... എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഗാനരംഗങ്ങള്‍. 

പ്രേംനവാസ് മലയാള സിനിമയ്ക്ക് വേണ്ടി നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അഗ്നിപുത്രി എന്ന ചലച്ചിത്രം. പ്രേം പ്രൊഡക്ഷന്‍ എന്ന ബാനറില്‍ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ഈ സിനിമയിലെ കേന്ദ്രകഥാപാത്രം ഷീലയായിരുന്നു. നായകന്‍ അദ്ധേഹത്തിന്റെ സഹോദരന്‍ പ്രേംനസീര്‍. അഗ്നിപുത്രി കൂടാതെ നാലു സിനിമകൾ കൂടി പ്രേംനവാസ് നിർമ്മിച്ചിട്ടുണ്ട്. 

1992 മാർച്ച് 6-ന് ചെന്നൈയിൽ വെച്ചുണ്ടായ ഒരു ട്രെയിൻ അപകടത്തിലാണ് പ്രേം നവാസ് മരിച്ചത്. പ്രേംനവാസിന്റെ ഭാര്യ സുലോചന. മകൻ പ്രേംകിഷോർ