കണ്ടംബെച്ച കോട്ട്

KandamBecha Kottu
കഥാസന്ദർഭം: 

മമ്മത്ക്കായുടെ കോട്ട് ‘കണ്ടം ബെച്ച”താണ് - പല തുണിക്കഷണങ്ങൾ തുന്നിപ്പിടിപ്പിച്ചതാണ്. പണ്ടേ കിട്ടിയ കോട്ടാണ് ഇതു നാട്ടിലു മുഴുവൻ പാട്ടാണ്. ധനാഢ്യനായ ഹാജിയാരുടെ മകനും പാവപ്പെട്ടവളായ കുഞ്ഞീബിയുമായുള്ള വിവാഹം പല കടമ്പകൾ കടന്ന് ശുഭാന്ത്യത്തിലെത്താറായെങ്കിലും ഉചിതമായ സ്ത്രീധനം എന്ന കടമ്പയിൽ തട്ടി തടഞ്ഞു വീഴുന്നു. മമ്മത്ക്കാ തന്റെ കോട്ടിലെ ‘കണ്ടങ്ങൾ’ അഴിച്ചെടുക്കുന്നു. ഹജ്ജിനു പോകാൻ മാത്രം ജീവിതകാലം മുഴുവൻ പലപ്പോഴായി മിച്ചം പിടിച്ച  നോട്ടുകളാണ് അവയിൽ. വിശാലമനസ്കനായ മമ്മത്‌ക്കാ  ഈ പണം കുഞ്ഞീബിയുടെ സ്ത്രീധനമായി നൽകാൻ തയാറാവുന്നു. മമ്മത്ക്കായുടെ ഈ സന്മനസ്സ് കണ്ടറിഞ്ഞ നാട്ടുകാർ പണം പിരിച്ച് അദ്ദേഹത്തെ ഹജ്ജിനയയ്ക്കുന്നു.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 24 February, 1961