കണ്ടംബെച്ചൊരു കോട്ടാണ്
കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ് (2)
തൊഴിലാളികളെ കൊള്ളയടിക്കണ മുതലാളികളുടെ കോട്ടല്ല
കഷ്ടതപെരുകിയ സാധുജനങ്ങടെ കണ്ണീരൊപ്പണ കോട്ടാണ് (2)
ഇത് കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ്
കോട്ടിലിരിക്കണ വന്മൂട്ടേ.. മൂട്ടേ നീയിത് കേട്ടാട്ടേ
കടിച്ചുകൊല്ലാൻ വന്നാൽ നിന്നെ കശാപ്പുചെയ്യും മൂശേട്ടേ (2)
ഇത് കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ്
വക്കീൽമാരുടെ കോട്ടല്ലാ ഇത് ഫക്കീറണിയണ കോട്ടാണ്
റബ്ബിൻ കല്പനകേട്ടു നടക്കണ കൽബിനെ മൂടിയ കോട്ടാണ് (2)
ഇത് കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ്
വർഷം നാലായ് കോട്ടിനകത്തൊരു വാലൻ പാറ്റയിരിക്കുന്നു
കോളറും തിന്ന് കീശയുംതിന്ന് കോട്ടും കൂടി തിന്നല്ലേ