ആട്ടേ പോട്ടെയിരിക്കട്ടെ ലൈലേ

ആട്ടേ പോട്ടേ. . . 
ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ (2)
നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ് (2)

വെയിലുകൊണ്ടു കുഴഞ്ഞല്ലോ
കത്തെഴുതിത്തുലഞ്ഞല്ലോ
കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ 
കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പോൾ ബേജാറുണ്ട്
ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ (2)- നീ
മാപ്പുനല്‍കേണം എനിക്കു പൊന്നേ

ആട്ടേ പോട്ടേ. . . 
ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ 
നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ് 

കയ്യോടെ കൊണ്ടോകും നിന്നെ - ഞാന്‍
മയ്യത്തായ് തീര്‍ന്നാലും കണ്ണേ (2)
വീടും പടിപ്പുരേം പൊന്നാക്കിത്തന്നാലും
നാടുവിടില്ലഞാനപ്പാ - നിന്നെ
കോടതി കേറ്റുമെന്‍ ബാപ്പാ (2)

എന്നാലുമെനിക്കുള്ളില്‍ സിനേഹമുണ്ട് - എന്റെ
കണ്ണാലെ മജ്നുവോട് പിറേമമുണ്ട്
പെരുന്നാളു കഴിഞ്ഞോട്ടെ പടച്ചോനാണേ - നിന്നെ
പരുന്തുപോല്‍ റാഞ്ചിഞാന്‍ പറന്നുപോവും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
AAtte potte

Additional Info

അനുബന്ധവർത്തമാനം