അമ്മു
Actors & Characters
Actors | Character |
---|---|
ശേഖരൻ | |
അമ്മു | |
ഭാസി | |
ശങ്കുണ്ണി നായർ | |
സരോ | |
ശാരദ | |
അപ്പു | |
കല്യാണിയമ്മ | |
അമ്മിണി | |
അച്ചുമ്മാൻ | |
അന്തോണിമാപ്ല | |
തങ്കം | |
ഓമനക്കുട്ടൻ | |
Main Crew
കഥ സംഗ്രഹം
"പി. എ. വാര്യരുടെ ‘അമ്മുവോപ്പോൾ’ എന്ന ചെറുകഥ പ്രേംജിയും കൂട്ടരും ‘ചവിട്ടിക്കുഴച്ച മണ്ണ്’ എന്ന നാടകമാക്കിയതിന്റെ ചലച്ചിത്രരൂപമാണ് ‘അമ്മു‘.
നാടകത്തിൽ നിന്നും സിനിമയിലേക്ക് മാറ്റം ചെയ്തതിൽ വന്ന പിഴവുകൾ പ്രമാണിച്ച് “ചവിട്ടിക്കുഴച്ച അമ്മു’ എന്നാണ് സിനിക്ക് നിരൂപണലേഖനത്തിനു തലക്കെട്ട് ഇട്ടത്. നേരത്തെ നിണമണിഞ്ഞ കാൽപ്പാടുകൾ സംവിധാനം ചെയ്ത എൻ. എൻ. പിഷാരടിയെ ആണ് സംവിധാനച്ചുമതല ഏൽപ്പിച്ചത്. നാടകത്തിൽ ചെയ്ത വേഷം പ്രേംജി സിനിമയിലും ചെയ്തു. ചന്ദ്രശേഖരൻ തമ്പി, തങ്കം തമ്പി എന്നീ പുതിയ രണ്ടു ഗായകരേയും ഈ സിനിമാ പരിചയപ്പെടുത്തി. ഗാനമേളകളിൽ തന്നോടൊപ്പം പാടാറുള്ള മച്ചാട്ട് വാസന്തിയെ ബാബുരാജ് ഒരു സംഘഗാനത്തിൽ പങ്കെടുപ്പിച്ചു.എസ്. ജാനകിയുടെ “തേടുന്നതാരേ ശൂന്യതയിൽ” ഗസൽ രൂപത്തിൽ ഈയിടെ ആവിഷക്കരിക്കപ്പെട്ടിട്ടുണ്ട്.
നർത്തകിയായ തിരുവല്ല പാട്ടത്തിൽ ഇന്ദിരാതമ്പിയുടെ ആദ്യ സിനിമയും ആയിരുന്നു ‘അമ്മു’. പിന്നീട് ചില ചിത്രങ്ങളിൽ മുഖം കാട്ടി സിനിമാലോകം വിട്ട ഇവർ പിൽക്കാലത്ത് റ്റി. വി. സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്."
ശേഖരന്റെ ഭാര്യ അമ്മുവിനു ഭർത്താാവിനെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം സ്വന്തം കുടുംബത്തേയും ഒറ്റക്കണ്ണിയിലാക്കി കൊണ്ടുനടത്തേണ്ട ഉത്തരവാദിത്തമാണുള്ളത്. ശേഖരന്റെ അനുജൻ ഭാസി അച്ചുമ്മാൻ എന്ന ബന്ധുവിന്റെ കുടിലത കാരണം കുടുംബത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണ്. ശേഖരന്റെ അനുജത്തി ശാരദയെ അവളൂടെ കാമുകനും അമ്മുവിന്റെ അനുജനുമായ അപ്പുവിനു കൊടുക്കാതിരിക്കുക ഒരു ഉദ്ദേശം. ഭാസിയെക്കൊണ്ട് തന്റെ മകൾ അമ്മിണിയെ കല്യ്യണം കഴിപ്പിക്കാൻ അച്ചുമ്മാൻ ശ്രമിക്കുന്നുണ്ട്. മദ്യപിച്ച് കുടുംബം കുട്ടിച്ചോറാക്കുക മാത്രമല്ല അപ്പുവിനെ കൊല്ലാൻ ശ്രമിക്കുക മുതലായ ദുർന്നടത്തകളുമുണ്ട് ഭാസിയ്ക്ക്. അമ്മുവിന്റെ സഹനശക്തിയാാലും നിശ്ച്യദാർഢ്യത്താലും എല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭമാകുന്നു.