അമ്പിളിമാമാ വാ വാ

 

അമ്പിളിമാമാ വാ വാ
അൻപോടരികിൽ വാ വാ
തംബുരു മീട്ടി താരാട്ടു പാടാൻ
തങ്കനിലാവേ വാ വാ
അമ്പിളിമാമാ വാ വാ
അൻപോടരികിൽ വാ വാ

നെഞ്ചിലെ വേദനയറിയാതെ
പുഞ്ചിരി തൂവുകയാണോ നീ (2)
കരളിൽ മിഴിനീർ വീഴുമ്പോൾ
കണ്ടു രസിക്കുകയാണോ നീ
(അമ്പിളിമാമാ... )

വാനിലെ രാജകുമാരികളെ
പാടിയുറക്കാറില്ലേ നീ (2)
താഴോട്ടു വന്നെൻ കുഞ്ഞിനെ
നല്ലൊരു താരാട്ടു പാടിയുറക്കാമോ

അമ്പിളിമാമാ വാ വാ
അൻപോടരികിൽ വാ വാ
തംബുരു മീട്ടി താരാട്ടു പാടാൻ
തങ്കനിലാവേ വാ വാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambilimaama vaa vaa