കുഞ്ഞിപ്പെണ്ണിനു

തെയ്യനം താരോ ഓ താരോ തെയ്യനം താരോ (4)
ഓ ...ആ...
കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാന്‍
മയ്യൊരുക്കി മാനം (5)

മണ്ണിന്‍ മാറിലെ ദാഹം തീര്‍ക്കാന്‍
തണ്ണീരിത്തിരി തന്നാട്ടേ (4)
(കുഞ്ഞിപ്പെണ്ണിനു...)

പാടത്തു വീഴുന്ന ചുടുവേര്‍പ്പിന്‍ തുള്ളികള്‍
മണിമുത്തായ് മാറ്റുന്ന മണ്ണല്ലോ (2)
കതിരണിവയലിലെ കവിതകള്‍ കണ്ടു്
കരളകമാകെ പുളകം കൊണ്ടു്
സരിഗമ പാടണ പെണ്ണല്ലോ (2)
(പാടത്തു...)

മാണിക്യക്കതിരിട്ട പൊന്നാര്യന്‍ കൊയ്യുവാന്‍
പോരെടി പോരെടി പെണ്ണേ (2)
ഇന്നലെ കണ്ട കിനാവുകളൊക്കെയും
പൊന്നിന്‍ കതിരായ് തീര്‍ന്നേ (2)
(മാണിക്യ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kunjippenninu