മായക്കാരാ മണിവർണ്ണാ

 

മായക്കാരാ മണിവര്‍ണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ
മുരളിയുമായെന്‍ അരികില്‍ വന്നാല്‍
നല്‍കാം നിറയെ തൂവെണ്ണ
(മായക്കാരാ)

മുടിയില്‍ ചൂടാം പൊന്‍ പീലി
മുരളികയൂതൂ വനമാലീ
കണ്ണുകള്‍ കവരും നിന്നുടെ ലീല (2)
കാണട്ടെ ഞാന്‍ ഗോപാലാ (2)
(മായക്കാരാ)

മഞ്ഞപ്പൂമ്പട്ടണിയിക്കാം
കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം (2)
കിങ്ങിണി അരയില്‍ കെട്ടിക്കാം (2)
കസ്തൂരിക്കുറി ചാര്‍ത്തിക്കാം
കസ്തൂരിക്കുറി ചാര്‍ത്തിക്കാം (മായക്കാരാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayakkaaraa Manivarnaa