കടത്തുകാരൻ

Released
Kadathukaaran
കഥാസന്ദർഭം: 

കടത്തുകാരനായ രാമു തന്റെ അനുജൻ ചന്ദ്രനെ പഠിപ്പിച്ച് ഉദ്യ്യൊഗസ്ഥ്നാക്കാൻ പാടുപെടുകയാണ്. ഡി. എസ്. പിയുടെ മകൾ ചന്ദ്രികയുമായി ചന്ദ്രൻ പ്രേമത്തിലാണ്. ഡി എസ് പിയുടെ മരുമകൻ മുകുന്ദനു ചന്ദ്രികയെ നോട്ടമിട്ടിട്ടുണ്ട്. കള്ളക്കടത്തു മേധാവി രാജന്റെ കൂടെയാണ് മുകുന്ദൻ. തന്റെ ജോലി നഷ്ടപ്പെട്ട മുകുന്ദൻ ചന്ദ്രനു കിട്ടുന്ന സബ് ഇൻസ്പെക്റ്റർ ജോലിയിൽ അസൂയയുണ്ട്. ഇതിനിടെ കള്ളക്കടത്ത് ജോലിയിൽ പെട്ടുപോയ രാമു വെടിയേറ്റ് ആശുപത്രിയിലായി. പിന്നീട് തന്റെ വിവാഹനിശ്ചയാ‍ാഘോഷത്തിൽ  രാമുവിനെ വിലങ്ങു വയ്ക്കേണ്ടി വന്നു ചന്ദ്രന്.  രാമു ജീവനിൽ ഭയന്ന് കള്ളക്കടത്തു രഹസ്യങ്ങൾ വെളിവാക്കുന്നില്ല. ഡി എസ് പി തന്ത്രപൂവ്വം രാമുവിനെ ജെയിലിൽ നിന്നും പുറത്തിറക്കുന്നു. രാമു കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടി.  ഡി എസ് പിയും സംഘവും തക്ക സമയത്ത് അവിടെയെത്തി അവരെയൊക്കെ പിടി കൂടുന്നു.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 12 March, 1965

r9eS7Qtxjfo