കള്ളച്ചിരിയാണ്

കള്ളച്ചിരിയാണ് - ഇതു കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണുവയ്ക്കണ
കള്ളച്ചിരിയാണ്  കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണുവയ്ക്കണ
കള്ളച്ചിരിയാണ് - ഇതു കണ്ടാലാരും
കണ്ണു വയ്ക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ്

കൺകുളിരേ കളിവഞ്ചിയിൽ നാം
കണ്ടുമുട്ടിയ കാലം (2)
ഈ കള്ളച്ചിരിയുടെ കടവിലടുക്കാൻ
കൊതിച്ചു പോയീ ഞാൻ (2)
അന്നേ കൊതിച്ചു പോയീ ഞാൻ 
കള്ളച്ചിരിയാണ്... 

കൺപുരിക പീലികൾ കൊണ്ടൊരു
കത്തു കുറിക്കും നേരം (2)
എൻ മനസ്സിനുള്ളിലെ മധുരസ്വപ്നം
മറുപടി നൽകി - അന്നേ
മറുപടി നൽകി
കള്ളച്ചിരിയാണ്... 

പുഞ്ചിരിയാൽ മേലാസകലം
പൂവമ്പെയ്യുകയല്ലോ പൂവമ്പെയ്യുകയല്ലോ
ഒരു മുല്ലപ്പന്തലിലെന്നെയിരുത്താൻ
സമ്മതമാണോ - പറയൂ സമ്മതമാണോ 

കള്ളച്ചിരിയാണ്  കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണുവയ്ക്കണ
കള്ളച്ചിരിയാണ് - ഇതു കണ്ടാലാരും
കണ്ണു വയ്ക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kallachiriyaanu

Additional Info

അനുബന്ധവർത്തമാനം