മുത്തോലക്കുടയുമായ്
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ
തേരിറങ്ങീ തങ്കത്തേരിറങ്ങീ
അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ
ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ
പൂത്തിറങ്ങീ പൂത്തിറങ്ങീ
ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു -
കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. )
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ
തേരിറങ്ങീ തങ്കത്തേരിറങ്ങീ
കുളിയും കഴിഞ്ഞെനിക്കു
ചുളിനീര്‍ത്തു ചുറ്റുവാൻ
പുളിയിലക്കരയുള്ള പുടവയുണ്ടോ
കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ
കല്യാണസൌഗന്ധികപ്പൂവുണ്ടോ
കല്യാണസൌഗന്ധികപ്പൂവുണ്ടോ
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ
തേരിറങ്ങീ തങ്കത്തേരിറങ്ങീ