കെ പദ്മനാഭൻ നായർ

K Padmanabhan Nair
കെ പി നായർ
സംവിധാനം: 2
കഥ: 3
സംഭാഷണം: 8
തിരക്കഥ: 6

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ പദ്മനാഭൻ നായർ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശാന്ത പി. നായരാണ് ഭാര്യ. ചലച്ചിത്ര പിന്നണി ഗായിക ലതാ രാജു ഏക മകളും. പിന്നണിഗായകനും സംഗീത സംവിധായകനുമായ ജെ.എം. രാജു ജാമാതാവുമാണ്. മൂടുപടം(1963), കൊച്ചുമോന്‍ (1965), കടത്തുകാരന്‍ (1965), എന്‍.ജി.ഒ (1967), സന്ധ്യ (1969), തച്ചോളി ഒതേനന്‍ (1964), ദേവത (1965), കുഞ്ഞാലിമരയ്ക്കാര്‍ (1967), വിധി (1968) തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകള്‍ കെ. പദ്മനാഭന്‍ നായര്‍ രചിച്ചു. കൊച്ചുമോൻ’, ‘ദേവത’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

അവലംബം - മാധ്യമം വീക്ക്‌ലി