മൂടുപടം

Moodupadam (Malayalam Movie)
കഥാസന്ദർഭം: 

ഹിന്ദു മുസ്ലീം മൈത്രി ആധാരമാക്കിയുള്ള കഥ.പിശുക്കൻ കച്ചവടക്കാരൻ ചാത്തുമൂപ്പരുടെ മകൻ അപ്പു കദീസുമ്മയുടെ മകൾ ആമിനയേ പ്രേമിക്കുന്നുണ്ട്.കദീസുമ്മയുടെ മകൻ ആലിക്കുട്ടി ചാത്തുവിന്റെ കടക്കാരനായി തീർന്ന ബോംബേക്കു വണ്ടി കയറി.ആലിക്കുട്ടിയുടെ ചില കടങ്ങൾ അപ്പു തന്നെ വീട്ടുന്നുണ്ട്.അഛന്റേയും രണ്ടാനമ്മയുടേയും ശല്യം സഹിക്കനാവാതെ അപ്പുവും ബോംബേയിലെത്തി.അപ്പു എഴുത്തുകാരനുമാണ്.സ്വന്തം ജീവിത കഥ നാടകമാക്കി കേരളസമാജത്തിൽ അവതരിപ്പിച്ചപ്പോൾ അതിൽ നായികയായി അഭിനയിച്ച ഉഷക്ക് അപ്പുവിനോട് പ്രീതി.അഛൻ മരിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയ അപ്പു ആലിക്കുട്ടി കൊടുത്തു വിട്ടതെന്ന നാട്യത്തിൽ ആമിനക്ക് പച്ചക്കൽ പതക്കവും പച്ചതട്ടവും സമ്മാനമായി കൊടുത്തു. ബോംബേയിലെ വർഗീയ ലഹളയിൽ ആലിക്കുട്ടി മരിച്ചു പോയിരുന്നു.സമുദായത്തിന്റെ എതിർപ്പു മൂലം ആമിനയെ അപ്പുക്കുട്ടനു ലഭിക്കുന്നില്ല.എന്നാൽ ബിസിനസ്സുകാരനായ അഹമ്മദ് കുട്ടിയുമായി ആമിനയുടെ വിവാഹം അപ്പുക്കുട്ടൻ തന്നെ നടത്തിക്കൊടുക്കുന്നു.