കോട്ടയം ശാന്ത

Kottayam Shantha

ഒളശ്ശ വരകത്തിൽ പരേതനായ നാരായണപ്പണിക്കരുടേയും സാവിത്രിയമ്മയുടെയും മകളാണ്. ഭർത്താവ് കെ. ആർ. സുരേഷ് വടക്കൻ പറവൂർ ചെറായി സ്വദേശി ആയിരുന്നു. തിരുവനന്തപുരം മ്യൂസിക് കോളെജിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയ ശാന്ത. പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ അരങ്ങിൽ എത്തി. പതിനെട്ടാം വയസ്സിൽ സിനിമാ രംഗത്ത് എത്തി. 1955 ഇൽ ഇറങ്ങിയ ‘അനിയത്തി’ ആയിരുന്നു ആദ്യ സിനിമ.

ബ്ലെസ്സിയുടെ ‘പളുങ്ക്’ ലാണ് അവസാനം അഭിനയിച്ചത്. നിരവധി പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ട്. സൂര്യ ടി വി യിലെ ‘പുനർജ്ജന്മം’ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു മരണം സംഭവിക്കുമ്പോൾ. 300 ഓളം നടിമാർക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. സീമയുടെ എല്ലാ ചിത്രങ്ങൾക്കും (അവളുടെ രാവുകൾ, അടവുകൾ പതിനെട്ട് എന്നീ ചിത്രങ്ങൾ ഒഴിച്ച്. ഈ ചിത്രങ്ങളിൽ സീമയ്ക്ക് മല്ലികയാണ് ശബ്ദം നൽകിയത്) ശബ്ദം നൽകിയത് ശാന്തയാണ്. സിനിമാ സംഗീതത്തിൽ ഒരു സ്ഥാനം നേടാനാ‍യില്ലെങ്കിലും ചില സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ തുടർന്നു.

2007 ഏപ്രിൽ 27 നു അന്തരിച്ചു.