ശബരിമല ശ്രീഅയ്യപ്പൻ
കാട്ടിൽ വച്ച് ലഭിച്ച ശിശുവിനെ പന്തളം രാജാവ് കുട്ടികളില്ലാതിരുന്ന രാജ്ഞിക്ക് നൽകുന്നു, രാജ്ഞി താമസിയാതെ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രണ്ടുബാലന്മാരും ഗുരുവിനടുക്കൽ വിദ്യാഭ്യാസത്തിനായി എത്തുമ്പോൾ രാജഗുരുവിനു മണികണ്ഠന്റെ അവതാര കഥകൾ മനസ്സിലാവുന്നു. ഗുരുവിന്റെ അന്ധനായ മകനു കാഴ്ച നൽകുന്നുണ്ട് മണികണ്ഠൻ. അതിപ്രഭാവനായ മണികണ്ഠനോട് അസൂയയാൽ മന്ത്രിയും ഉപദേശകനായ കുരുക്കളും കുടിലതന്ത്രങ്ങൽ മെനയുന്നു. വിഷബാധയേറ്റ് മൃതപ്രായനായ മണികണ്ഠനെ ശ്രീപരമേശ്വരൻ തന്നെ വൈദരൂപത്തിൽ വന്ന് രക്ഷപെടുത്തുന്നുണ്ട്. രാജ്ഞിയെ സ്വാധീനിച്ച് അസുഖം അഭിനയിക്കാൻ മന്ത്രി പ്രേരിപ്പിക്കുന്നു. മണികണ്ഠൻ കൊണ്ടു വരുന്ന പുലിപ്പാൽ രോഗശമനത്തിനു അത്യാവശ്യമെന്ന് വൈദ്യൻ വിധിയെഴുതുന്നു. മണികണ്ഠനെ പുലിയ്ക്കിരയാക്കി സ്വന്തം മകനെ രാജാവാക്കാനുമാണീ പദ്ധതി. കാട്ടിൽ പോയ മണികണ്ഠൻ മഹിഷരൂപം പൂണ്ട മായസ്ത്രീയോട് എതിരിട്ട് അവരെ വധിയ്ക്കുന്നു. പുലികളുമായി കൊട്ടാരത്തിലെത്തുന്നു. കൊള്ളത്തലവനെന്നു തെറ്റിദ്ധരിക്കപ്പെട്ട വീരയോധാവായ വാവരുമായി സഖ്യത്തിലേർപ്പെടുന്നുമുണ്ട് മണികണ്ഠൻ.