പുത്തൻ മലനിരത്തി

പുത്തൻ മലനിരത്തി തെയ്യന്നം
പൊന്മണി വിത്തിറക്കി
കന്നിവിള പറിച്ചേ സ്വാമിക്കു
കാണിക്കയായി വച്ചേ

ആരെല്ലാംവന്നു ആരെല്ലാംവന്നു
എന്തെല്ലാം എന്തെല്ലാം കൊണ്ടുവന്നു?
ഞങ്ങളും വന്നേ ഞങ്ങളും വന്നേ
കന്നിവിളയെല്ലാം കൊണ്ടുവന്നേ

വേലമ്മലയിലെ സുന്ദരിപ്പെണ്ണേ
നീയന്തു കൊണ്ടുവന്നു?
നീലക്കരിമ്പിന്റെ ശർക്കരക്കട്ട
തേനൊക്കെക്കൊണ്ടു വന്നു

കരിമലക്കാരി കണിവച്ചതെന്തേ?
ചക്കരമാങ്ങയാണേ
തെമ്മലക്കാരി കണിവച്ചതെന്തേ
നാലഞ്ചു തേങ്ങയാണേ

ഏതുമലയിലെ പെണ്ണാളിവള്?
ചോതിമലയന്റെ പുത്തരിമോള്
എന്തു നീ കാഴ്ച്ചവച്ചു?
നെന്മണിക്കറ്റവച്ചു

തുള്ളെടി തുള്ളെടി വേടത്തിപ്പെണ്ണേ
ചുമ്മാനിൽക്കാതെ പേടമാൻ കണ്ണേ
ആടെടീ പാടെടീ സന്തോഴിക്കെടി
സ്വാമി ദരിശനം തന്നേ

ചിന്തുകളിക്കെടാ ശിങ്കക്കുറവാ
ശിങ്കാരവേലനേ പോകാതെ വാ
തിന്തിനം താരിനം തിന്തിനം താരിനം
സ്വാമി ദരിശനം തന്നേ

വരികൾക്ക് കടപ്പാട് കതിരവൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
puthan malanirathi

Additional Info

Year: 
1961
Lyrics Genre: 

അനുബന്ധവർത്തമാനം