നല്ലകാലം വന്നു തായേ

 

നല്ലകാലം വന്നു തായേ 
അല്ലലെല്ലാം തീര്‍ന്നു
തമ്പുരാട്ടിയോടു ദൈവം 
തമ്പുരാന്‍ കനിഞ്ഞു

മനം കവരുമീ നൃപകുമാരന്റെ -
മധുരസുന്ദരരൂപം
മതിവരുവോളം നുകരും - കണ്ണിനു 
മഹിയിലെന്തിനിനി താപം

കുഞ്ഞുതമ്പുരാനെക്കണ്ടു 
നെഞ്ചകം കുളിര്‍ക്കാന്‍
പൊന്നണിഞ്ഞു വസന്തവും 
വന്നണഞ്ഞുവല്ലോ

എഴുന്നള്ളത്തിനു നിരത്തി - മാവുകള്‍ 
തളിരിന്‍തോരണജാലം
എടുത്തു വല്ലികള്‍ വനിയിലെങ്ങുമേ 
പുതിയ പൊന്‍മലര്‍ത്താലം

അഴതിന്‍ ഗംഗയില്‍ മുഴുകി 
ആനന്ദനടനം ചെയ്യുന്നു ലോകം
അതുലഭാഗ്യങ്ങളഖിലവും 
നമുക്കടിപണിയുന്നു മൂകം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nalla kaalam vannu thaaye

Additional Info

Year: 
1961

അനുബന്ധവർത്തമാനം