സ്വര്‍ഗ്ഗം കനിഞ്ഞു
സ്വര്‍ഗ്ഗം കനിഞ്ഞു ജഗത്തിന്നു തന്ന
സ്വര്‍ഗ്ഗം കനിഞ്ഞു ജഗത്തിന്നു തന്ന
സ്വപ്നത്തിന്‍ മൊട്ടേ നീ ഉറങ്ങ്
കൈക്കുമ്പിളില്‍ പൊന്‍ കനിയായി വന്ന
ചക്കരക്കുട്ടാ നീ ഉറങ്ങ്
ചക്കരക്കുട്ടാ നീ ഉറങ്ങ്
കണ്ണിന്നു കര്‍പ്പൂരധാര ചൊരിഞ്ഞ
സ്വര്‍ണ്ണത്തിടമ്പേ നീ ഉറങ്ങ് (2)
കാതിന്നു പീയൂഷഹാരം പകര്‍ന്ന
ഗാനക്കുഴമ്പേ നീയുറങ്ങ്
കാതിന്നു പീയൂഷഹാരം പകര്‍ന്ന
ഗാനക്കുഴമ്പേ നീ ഉറങ്ങ്
ഗാനക്കുഴമ്പേ നീ ഉറങ്ങ്
മന്നന്റെ സൗഭാഗ്യ ദീപം തെളിച്ച
പൊന്നിന്‍ നിലാവേ നീ ഉറങ്ങ്
പുണ്യങ്ങളൊന്നായ് രൂപം ധരിച്ച
ഉണ്ണിക്കിടാവേ നീ ഉറങ്ങ്
ഉണ്ണിക്കിടാവേ നീ ഉറങ്ങ്
അഞ്ചും മിഴിത്താരിതള്‍ ചേര്‍ത്തടച്ചെന്‍
കൊഞ്ചും കുരുന്നേ നീ ഉറങ്ങ് (2)
പുഞ്ചിരിമായാത്ത ചെഞ്ചുണ്ടു ചേര്‍ത്തെന്‍
നെഞ്ചില്‍ക്കിടന്നു നീ ഉറങ്ങ്
നെഞ്ചില്‍ക്കിടന്നു നീ ഉറങ്ങ്
വാവാവോ വാവാവോ വാവാവോ വാവാവോ
വാവാവോ വാവാവോ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
swarggam kaninju