ഇങ്ങോട്ടൊന്നു നോക്കൂ

ഇങ്ങോട്ടൊന്നു നോക്കൂ- ഈ
കഥയൊന്നു കേൾക്കൂ-എൻ
കരളിന്റെ കടവിൽ വന്നിരിക്കൂ
വാർമഴവില്ലിലും മധുരനിലാവിലും
കാണുകയില്ലീയഴകു കൊള്ളിമീനിലും

ആനന്ദഗാനങ്ങൾ പാടിപ്പാടി
മാനത്തെ പൂന്തോപ്പിൽ നിന്നെത്തേടി
അവിടെങ്ങും കാണാതെന്നുള്ളം നീറി
എങ്ങുപോയ് എങ്ങുപോയ് മാറിമാറി?

വാടാമലർമാലയൊന്നു കോർത്തുവച്ചിട്ടുണ്ടു ഞാൻ
ചൂടാനൊരു മാരനെ കണ്ടുവച്ചിട്ടുണ്ടു ഞാൻ
അവനെൻ പ്രിയംകരൻ അനുപമ സുന്ദരൻ
മണ്ണിനും വിണ്ണിനും കാമദേവൻ

വരികൾക്ക് കടപ്പാട് കതിരവൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ingottonnu nokkoo

Additional Info

Year: 
1961
Lyrics Genre: 

അനുബന്ധവർത്തമാനം