പൂവിരിഞ്ഞു പുത്തൻ
പൂവിരിഞ്ഞു പുത്തൻ പൂവിരിഞ്ഞു
തേനുണ്ണാൻ വരുന്നോ വരിവണ്ടേ?
അഴകിന്റെ ശ്രീകോവിൽ നടതുറന്നു
അവിടെങ്ങുമൊരു പുത്തനൊളി പരന്നു
ഇളം തന്നെലനുരാഗ കഥ പറഞ്ഞു
ഹൃദയത്തിൻ പാത്രത്തിൽ മധു നിറഞ്ഞു
ഒരു കൊച്ചുറാണിയായ് ഒരുങ്ങിവന്നു
ഒളികണ്ണിട്ടവൾ നാണം കുണുങ്ങിനിന്നു
പുലരിപ്പെണ്ണാനന്ദനൃത്തമാടി
പൂങ്കുയിൽ മണി വീണ മീട്ടിപ്പാടി
കൊതികൊള്ളും മാനസം തുള്ളിച്ചാടി
കുതികൊള്ളുന്നനുമാത്ര നിന്നെത്തേടി
വരികൾക്ക് കടപ്പാട് കതിരവൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poovirinju puthan

