സ്വാമീ ശരണംശരണമെന്റയ്യപ്പ

സ്വാമീ ശരണംശരണമെന്റയ്യപ്പ
സ്വാമിയല്ലാതെ ശരണമില്ല

ശുദ്ധമായ് കാർത്തികമാസമൊന്നാം ദിനം
രുദ്രാക്ഷമുദ്ര കഴുത്തിൽ ചാർത്തി

മണ്ഡലമൊന്നു കഴിഞ്ഞിടുമ്പോൾ
സ്വാമിയെ ധ്യാനിച്ചു ഭക്തിയോടെ

കെട്ടുമെടുത്തു ശരക്കോലും കൊണ്ടങ്ങു
പേട്ടയിൽ ചെന്നുടൻ വേട്ടയാടി

കൂട്ടമായ് വാവരു സ്വാമിയെ വന്ദിച്ചു
കോട്ടം കൂടാതെ നടന്നുടനേ

നാട്ടിന്നധിപനാമയ്യപ്പൻ തന്നുടെ
കോട്ടപ്പടിയും കടന്നെല്ലാരും

 പേരുത്തോട്ടിൽ ചെന്നു മുങ്ങി വഴിപോലെ
കാനന മാർഗ്ഗേണ സഞ്ചരിച്ച്

കീർത്തനം പാടി നടന്നു പതുക്കവേ
ആനന്ദമോടെ അഴുതപുക്ക്

അഴുതയിൽ മുങ്ങീട്ടു കല്ലുമെടുത്തുടൻ
കല്ല്ലിട്ടു കല്ലിടാം കുന്നു കേറി

കരടികൾ കടുവകൾ കുടികൊണ്ടിരിക്കുന്ന
കരിമല മെല്ലെ ചവിട്ടിക്കേറി

പരമപവിത്രമാം പമ്പാസരസിയിൽ
പരിചൊടു മുങ്ങിക്കുളിച്ച ശേഷം

സദ്യകൾ ദാനങ്ങൾ ദക്ഷിണയെന്നിവ
ഒക്കെ നടത്തി ആനന്ദമോടെ

നീലാരവിന്ദദളപ്രഭ പൂണ്ടൊരു
നീലിമലതൻ മുകളിലേറി

ശബരിതാൻ പണ്ടു തപം ചെയ്തിരുന്നൊരു
ശബരിമലയും കടന്നു ചെന്ന്

പൊന്നുമ്പടി പതിനെട്ടും കരയേറി
പൊന്നമ്പലം കണ്ടു സന്തോഷിച്ചു

കനിവൊടു മാളികമേലെ വസിച്ചൊരു
ജനനിയെ വാഴ്ത്തി സ്തുതിച്ചെല്ലാരും

പെട്ടെന്നു ചെന്നുടൻ കുമ്പളംതോട്ടിലെ
പുണ്യതീർത്ഥത്തിൽ കുളി കഴിഞ്ഞ്

ഹരിഹരനന്ദന പാദപദ്മം കണ്ട്
പരിചോടെല്ലാവരും സന്തോഷിച്ചു

സ്വാമീ ശരണം ശരണമെന്റയ്യപ്പ
സ്വാമിയല്ലാതെ ശരണമില്ല
[വരികൾക്ക് കടപ്പാട് കതിരവൻ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swami sharanam

Additional Info

Year: 
1961
Lyrics Genre: 

അനുബന്ധവർത്തമാനം