ആശ്രിതയാമെന്‍ അല്ലലുതീര്‍ക്കാന്‍

ആശ്രിതയാമെന്‍ അല്ലലുതീര്‍ക്കാന്‍
ഇനിയും താമസമോ ദേവ
ഇനിയും താമസമോ
ആരുണ്ടെന്നുടെ നീറും കരളിനു -
നീരു പകര്‍ന്നീടാന്‍ നീയല്ലാതെ
(ആശ്രിത....)

അമ്മയായ് ഒരു ശിശുതന്മുഖം മുകരാന്‍
കര്‍മ്മമില്ലാത്ത നാരീജന്മമെന്തിനു ദേവാ
എന്നുമീകഴല്‍താരില്‍ കണ്ണുനീരൊഴുക്കീടും
എന്നിലില്ലലിവേതും നാഥാ
(ആശ്രിത.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asrithayaayen allalu theerkkaan

Additional Info

Year: 
1961

അനുബന്ധവർത്തമാനം