മണവാളൻ ജോസഫ്

Manavalan Joseph
Date of Death: 
Thursday, 23 January, 1986
ആലപിച്ച ഗാനങ്ങൾ: 1

എറണാകുളം ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സ്വദേശിയായ ജോസഫ് കൊച്ചിയിലെ പ്രൊഫഷണൽ നാടകസംഘങ്ങളിലൂടെയും കൊല്ലം കാളിദാസ കലാകേന്ദ്രത്തിലൂടെയുമാണ് അഭിനയരംഗത്ത് ശ്രദ്ധേയനായത്. കൊച്ചിൻ ഫിസിക്കൽ കൾച്ചറൽ അസോസിയേഷന്റെ മണവാളൻ ഏകാങ്ക നാടകത്തിലെ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെയാണ് ജോസഫ്. മണവാളൻ ജോസഫായി മാറിയത്.

ഒരു നാടകത്തിൽ തൃശ്ശൂർക്കാരൻ പോലീസുകാരനായി അഭിനയിച്ച മണവാളൻ ജോസഫിന്റെ അഭിനയം കണ്ടിഷ്ടപ്പെട്ട രാമുകാര്യാട്ടും പി ഭാസ്‌കരനും നീലക്കുയിൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ഒരു വേഷം നൽകി. ചായക്കടക്കാരൻ നാണു നായരായി പി ഭാസ്‌കരൻ സംവിധാനം ചെയ്ത നീലക്കുയിലിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചുകൊണ്ട് മണവാളൻ ജോസഫ്. മലയാള സിനിമയിൽ തുടക്കം കുറിച്ചു. കോമഡി റോളുകളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് മണവാളൻ ജോസഫ് 60 -70 കാലഘട്ടത്തിൽ മലയാളസിനിമയിൽ സജീവമായിരുന്നു. രാരിച്ചൻ എന്ന പൗരൻമൂലധനം,, സർവ്വേക്കല്ല്കൂട്ടുകാർ, ഭാര്യ, കായംകുളം കൊച്ചുണ്ണി (1966)തുറമുഖംനീലക്കണ്ണുകൾഏണിപ്പടികൾ എന്നീ ചിത്രങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മണവാളൻ ജോസഫ് വാർത്ത എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

മണവാളൻ ജോസഫ്‌ന് ഭാര്യയും ആറുമക്കളുമുണ്ട്. 1986 ജനുവരി 23 ന് മണവാളൻ. ജോസഫ് അന്തരിച്ചു.