കൃഷ്ണ കുചേല
ദേവകി-വസുദേവന്മാരോടൊപ്പം യാത്രയിലായ കംസൻ അശരീരി കേൾക്കുന്നതൊടെ കഥ തുടങ്ങുന്നു. കാരാഗ്രഹത്തിൽ കൃഷ്ണൻ ജന്മമെടുക്കുന്നു. കൃഷ്ണലീലകൾ, സാന്ദീപനി ഗുരുകുലവാസം, കുചേലന്റെ ആകുലതകൾ. രാധയുമായി കൃഷ്ണന്റെ ലീലാവിലാസങ്ങൾ, രുഗ്മിണീസ്വയംവരം, ഗീതോപദേശം ഇവയൊക്കെ കഥയിൽ നിബന്ധിച്ചിട്ടുണ്ട്. കുചേലൻ കൃഷ്ണരാജധാനിയിൽ അവിലുമായി പോയി മടങ്ങിവരുന്നതും സമ്പൽസമൃദ്ധിയിൽ ആറാടുന്നതും ദൃശ്യപ്പെടുത്തുന്നതിൽ ചിത്രം അവസാനിക്കുന്നു.
Actors & Characters
Actors | Character |
---|---|
ശ്രീകൃഷ്ണൻ | |
കുചേലൻ | |
വസുദേവൻ | |
ശിശുപാലൻ | |
രുഗ്മണി | |
സത്യഭാമ | |
ദേവകി | |
രാധ | |
സുശീല | |
വാതാപി | |
കംസൻ | |
നാരദൻ | |
അക്രൂരൻ | |
ശിശുപാലകിങ്കരൻ | |
അർജ്ജുനൻ | |
ഗുരുപത്നി | |
സാന്ദീപനി മുനി | |
Jr കൃഷ്ണൻ | |
Jr കൃഷ്ണൻ | |
Jr. രാധ | |
സഖി | |
പൂതന | |
രുഗ്മൻ |
Main Crew
കഥ സംഗ്രഹം
ഭക്തകുചേല പി. സുബ്രഹ്മണ്യം നിർമ്മിച്ചപ്പോൾ ഒരു ബദൽ എന്ന നിലയ്ക്കാണ് കുഞ്ചാക്കൊ കൃഷ്ണകുചേലയുമായി എത്തിയത്. എന്നാൽ ഈ രണ്ടു സിനിമകളിലും അംബിക സത്യഭാമയുടെ വേഷം ചെയ്തു എന്നത് രസകരമാണ്. എസ്. പി. പിള്ളയും രണ്ടു സിനിമകളിലും അഭിനയിച്ചു. ഭക്തകുചേലയാണ് ജനഹൃദയത്തിൽ പതിഞ്ഞത്. സി. എസ്. ആറിന്റെ അനുപമമായ കുചേലവേഷവും പെട്ടെന്നു പോപുലർ ആയ പാട്ടുകളും (‘ഈശ്വരചിന്തയിതൊന്നേ മനുജനു”, “നാളെ നാളെയെന്നായിട്ട്”) കൃത്യമായ നാടകീയതയും ഒക്കെ ഇതിനു കാരണങ്ങൾ.