എ എം രാജ
1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന് മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.
1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു. മക്കള്‍: രണ്ടാണും നാലുപെണ്ണും.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കല്യാണപ്പുടവ വേണം | ചിത്രം/ആൽബം കതിരുകാണാക്കിളി | രചന വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | രാഗം | വര്‍ഷം |
ഗാനം പൊന്നുമകനേ | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം എന്മകനേ നീ ഉറങ്ങുറങ്ങ് | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം മധുമാസചന്ദ്രിക | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം രമണൻ - സംഗീതനാടകം | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം മോഹിനിയേ | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം ഉന്നതങ്ങളില്‍ | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം കുളിരേകിടുന്ന കാറ്റേ | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം പാവനഹൃദയം തകർന്നൂ | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം പാവങ്ങളിലലിവുള്ളോരേ | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം കണ്ണാ നീയുറങ്ങ് എന്‍ | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം അറിയാതെ കിനാക്കളില്‍ | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം ഒരു നവയുഗമേ | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം ശോകമെന്തിനായ് | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം പന്തലിട്ടു മേലേ | ചിത്രം/ആൽബം ആശാദീപം | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം കണ്ണിന്നു പുണ്യമേകും | ചിത്രം/ആൽബം ജനോവ | രചന പീതാംബരം | സംഗീതം ജ്ഞാനമണി | രാഗം | വര്‍ഷം 1953 |
ഗാനം ലീലാലോലിതമേ നീകാണും | ചിത്രം/ആൽബം ജനോവ | രചന പീതാംബരം | സംഗീതം എം എസ് വിശ്വനാഥൻ | രാഗം | വര്‍ഷം 1953 |
ഗാനം ഏതു പാപത്തിനാലോ | ചിത്രം/ആൽബം ജനോവ | രചന സ്വാമി ബ്രഹ്മവ്രതൻ | സംഗീതം ജ്ഞാനമണി | രാഗം | വര്‍ഷം 1953 |
ഗാനം അവൻ വരുന്നൂ | ചിത്രം/ആൽബം അവൻ വരുന്നു | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1954 |
ഗാനം ആശ കൈവിടാതെ | ചിത്രം/ആൽബം അവൻ വരുന്നു | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1954 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം മദ്യപാത്രം മധുരകാവ്യം | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1970 |
ഗാനം പട്ടും വളയും പാദസ്വരവും | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം എ എം രാജ | രാഗം | വര്‍ഷം 1970 |
ഗാനം ആലിമാലി ആറ്റുംകരയിൽ | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം പി സുശീല | രാഗം | വര്‍ഷം 1970 |
ഗാനം ആദിത്യദേവന്റെ കണ്മണിയല്ലോ | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം പി സുശീല | രാഗം | വര്‍ഷം 1970 |
ഗാനം അമ്മാ പെറ്റമ്മ | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം ജിക്കി | രാഗം | വര്‍ഷം 1970 |
ഗാനം നാളെയീ പന്തലിൽ | ചിത്രം/ആൽബം അമ്മ എന്ന സ്ത്രീ | രചന വയലാർ രാമവർമ്മ | ആലാപനം എ എം രാജ | രാഗം | വര്‍ഷം 1970 |