അവൻ വരുന്നൂ

അവൻ വരുന്നൂ അവൻ വരുന്നൂ അവൻ വരുന്നൂ
അവകാശങ്ങൾ പിടിച്ചുപറ്റാ‍ാൻ അവൻ വരന്നൂ

അധികാരത്തിൻ മേടമേലെ കൂടിനിൽക്കും
അനീതിയെല്ലാം അടിച്ചുമാറ്റാനവൻ വരുന്നു

അസംത്വങ്ങൾമാറ്റുവാൻ അഭിമാനത്തെ പോറ്റുവാൻ
ആഞ്ഞടിച്ചുവീശും കൊടുങ്കാറ്റുപോൽ അവൻ വരുന്നൂ
എതിർപ്പിലേതും ഭയപ്പെടാതെ മുന്നേറാനായ്
വിതച്ച കയ്യാൽ വിളകൊയ്യാനായ് അവൻ വരുന്നൂ

അഭിലാഷങ്ങൾ നേടുവാൻ
അതിനായി പോറാടുവാൻ
ആഞ്ഞടിച്ചു വീശും കൊടുങ്കാറ്റു പോൽ
അവൻ വരുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Avan varunnu

Additional Info

അനുബന്ധവർത്തമാനം