ജീവിതം നുകർന്ന്

ജീവിതം നുകര്‍ന്നുകൊള്‍ക നീ
വന്നുപോയ് സാനന്ദം സുന്ദരം വാസന്തം (2)
മായുന്ന വേഷവും പായും നിമേഷവും
മാറുന്നതിന്നു മുമ്പേ (2)

പ്രേമാഭിരാമമാണു ലോകം മായുന്നു ശോകം
സ്വര്‍ഗ്ഗീയസുന്ദരം ഹൃദന്തരം
ആരാമകാന്തിയേന്തിയെന്തി തൂമണം ചിന്തി
മാമലര്‍പോല്‍വിരിയും (ജീവിതം..)

പോകാതെന്നുള്ളില്‍നിന്നും പൊന്‍ദീപനാളമെ നീ
ലീലാവിലാസഭംഗി തിങ്ങി സ്നേഹത്തില്‍ മുങ്ങി
നീറുന്ന ചിന്തകള്‍ മറന്നിനി രാഗാമൃതം പകര്‍ന്നു നല്‍കി
ഉള്ളത്തെ പുല്‍കി മാദകമായ് വിലസും (ജീവിതം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham nukarnnu