സ്റ്റെല്ല വർഗീസ്‌

Stella Vargheese
Stella Vargheese
ആലപിച്ച ഗാനങ്ങൾ: 3

കൊച്ചി പള്ളുരുത്തിയിൽ സി വി വർഗ്ഗീസിന്റെയും മേരിയുടെയും മകളായി ജനിച്ച സ്റ്റെല്ല ആദ്യമായി ഗായികയാകുന്നത് വിമൽ കുമാർ സംഗീതം നിർവ്വഹിച്ച കെടാവിളക്ക് (1954 ) ആയിരുന്നു. പക്ഷേ ചിത്രം റിലീസായില്ല. മൂന്നു പാട്ടുകൾ ഈ ചിത്രത്തിൽ പാടി. സോളോയും , മേഹബൂബിനോടൊപ്പം യുഗ്മ ഗാനവും. തുടർന്ന്  അച്ഛനും മകനും,‘അവൻ വരുന്നു ‘കിടപ്പാടം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചു . ഗാനഗന്ധർവൻ ശ്രീ യേശുദാസിന്റെ മൂത്ത സഹോദരിയാണ് സ്റ്റെല്ല (മാതൃ സഹോദരി പുത്രി). മുഹമ്മബ് റാഫി, തലത് മുഹമ്മദ് എന്നിവരുടെ കൂടെ ഗാനമേളകളിൽ പങ്കെടുത്തിട്ടുള്ള ഇവരുടെ ഗുരു, പള്ളുരുത്തി വേലുത്തമ്പി ആശാനാണ്.