പിന്നിലാക്കി ജീവിതത്തിന്‍

 

പിന്നിലാക്കി ജീവിതത്തിന്‍ പൊള്ളിടുന്ന പാതയെ
വന്നു നീ സുഖശാന്തമാംവഴി തന്നിലീ പുലര്‍വേളയില്‍
അന്യനെ തേടാതെ താനെ തുഴഞ്ഞിനി -
അക്കരെ ചേരുക നീ അക്കരെ ചേരുക നീ
കായലിന്‍വക്കിലീ കൊച്ചോടം നിന്നെയും
കാത്തുകിടക്കുകയാം അവള്‍ കാത്തുകിടക്കുകയാം

പോകാനരുതാതെ നില്‍ക്കുമീ പാവങ്ങള്‍
പോരട്ടെ നിന്‍ വഞ്ചിയില്‍
ഏകാകിയാകും നിനക്കൊരുകൂട്ടവന്‍
ഏകിയതായിരിക്കാം അവന്‍ ഏകിയതായിരിക്കാം

ഉള്ളം കവരുമീ രൂപവും ഈ കൊച്ചു -
വള്ളവും ഈ കടവും
ഈയാറ്റുതീരത്തു നിന്നൊരു കാലവും
മായുതെ നിന്നടുമോ
സ്വപ്നം മയങ്ങും മിഴികളാലെന്നുമീ -
സ്വര്‍ഗ്ഗം ചമച്ചീടുമോ നിങ്ങള്‍ സ്വര്‍ഗ്ഗം ചമച്ചീടുമോ

മാറാതെയെന്നെന്നും ഭാവിക്ക് സ്വര്‍ഗ്ഗീയ -
മാധുര്യം തൂകീടുമോ സ്വര്‍ഗ്ഗീയമാധുര്യം തൂകീടുമോ
കാലത്തിന്‍ കാറ്റില്‍ പറന്നടുക്കും കൊച്ചു -
കാട്ടുകുരുവികളെ കൊച്ചു കാട്ടുകുരുവികളെ
കാണാമിനിയും അനന്തമാം പ്രേമത്തിന്‍ -
കാന്തിപകര്‍ന്നീടുവാന്‍ 
പ്രേമത്തിന്‍ കാന്തി പകര്‍ന്നീടുവാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pinnilaakki jeevithathin

Additional Info

Year: 
1954

അനുബന്ധവർത്തമാനം