ആലിമാലി ആറ്റുംകരയിൽ

ആലീമാലീ ആറ്റുംകരയില്‍ 
അമ്പലപ്രാവിന്‍ മുളംകൂട്ടില്‍ 
സ്വപ്നസരസ്സിന്‍ കടവില്‍ നിന്നൊരു 
സ്വര്‍ഗ്ഗവാതില്‍ക്കിളി വന്നു 
(ആലീമാലീ..)

ചെമ്പകപ്പൂമരം പൂക്കും കാലം
ചന്ദനം പൂക്കുന്നകാലം 
ചന്ദനം പൂക്കുന്നകാലം (ചെമ്പക)
അവള്‍ അന്തപ്പുരത്തില്‍... 
അവള്‍ അന്തപ്പുരത്തില്‍
അവനു വിരിച്ചു - അന്നത്തൂവല്‍ പൂമെത്ത 
തിങ്കളുറങ്ങുമ്പോള്‍ ഇളംതെന്നലുറങ്ങുമ്പോള്‍ 
അവന്‍ മുന്തിരിച്ചുണ്ടില്‍ മൂളിപ്പാട്ടുമായ് 
മിണ്ടാതെ എങ്ങോപോയ്‌ 
(ആലീമാലീ..) 

കണ്ണുനീര്‍പൊയ്കകള്‍ നിറയും കാലം
കാര്‍മുകില്‍ പെയ്യുന്ന കാലം
കാര്‍മുകില്‍ പെയ്യുന്ന കാലം (കണ്ണുനീര്‍)
പിന്നെ പൊന്മുളംകൂട്ടില്‍...
പിന്നെ പൊന്മുളംകൂട്ടില്‍
പിച്ച നടന്നൂ അമ്മപ്രാവിന്‍ പൊൻകുഞ്ഞ്
തിങ്കളുദിയ്ക്കുമ്പോള്‍ - ഇന്ന്
തെന്നല്‍ വിളിയ്ക്കുമ്പോള്‍
കൊഞ്ചും ഇത്തിരിച്ചുണ്ടില്‍ മുത്തം നല്‍കുവാന്‍
അച്ഛനിനിന്നില്ലല്ലോ 
(ആലീമാലീ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalimaali aattumkarayil

Additional Info

അനുബന്ധവർത്തമാനം