അമ്മ എന്ന സ്ത്രീ
യൗവ്വനത്തിന്റെ പ്രസരിപ്പിൽ വിവാഹത്തിന് മുൻപേ ചെയ്തു പോയ തെറ്റിന്റെ ശിക്ഷ ആജീവനാന്തം അനുഭവിച്ചു തീർത്ത ഒരു ഹതഭാഗ്യയുടെ കഥ.
Actors & Characters
Actors | Character |
---|---|
ഹരി | |
അഡ്വക്കേറ്റ് നാരായണ മേനോൻ | |
ശശി | |
ഗിരിജ | |
ഭാനു | |
ലീല | |
ഗോപാല പിള്ള | |
രവി | |
രാമു | |
ശ്രീധരൻ പിള്ള | |
കിട്ടു പിള്ള | |
ജാനുവമ്മ | |
ലീലയുടെ ബാല്യം | |
ശശിയുടെ ബാല്യം | |
അമ്മിണി | |
ശങ്കു പിള്ള |
കഥ സംഗ്രഹം
പ്രശസ്ത സംവിധായകൻ കെ എസ് തന്റെ സഹോദരൻ രാമമൂർത്തിയുടെ പേരിൽ തുടങ്ങിയ ചിത്രാലയ എന്ന നിർമ്മാണ കമ്പനി ആദ്യം നിർമ്മിച്ച ചിത്രമാണിത്.
പ്രശസ്ത പിന്നണി ഗായകനായ എ എം രാജ സംഗീത സംവിധാനം നിർവഹിച്ച ഒരേയൊരു മലയാള ചലച്ചിത്രമാണ് അമ്മ എന്ന സ്ത്രീ.
വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
മാതാവ് മരിച്ചു പോയ ഗിരിജയെ (കെ.ആർ.വിജയാ) അച്ഛൻ ശങ്കുണ്ണിപ്പിള്ള (അടൂർ ഭാസി) പൊന്നുപോലെയാണ് വളർത്തുന്നത്. അവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ടു കോളേജ് വിദ്യാർഥികളാണ് രവിയും (കെ.പി.ഉമ്മർ) ഹരിയും (പ്രേംനസീർ). രവിയും ഗിരിജയും പ്രണയത്തിലാവുകയും, ആ അടുപ്പം അതിർ വരമ്പുകൾ താണ്ടുകയും ചെയ്യുന്നു. കിട്ടുപ്പിള്ള (ശങ്കരാടി) ഗിരിജയ്ക്ക് തന്റെ അനന്തിരവൻ സദാനന്ദന്റെ (തൊടുപുഴ രാധാകൃഷ്ണൻ) വിവാഹാലോചനയുമായി വരുന്നുണ്ടെങ്കിലും ഗിരിജ ഒഴിഞ്ഞു മാറുകയാണുണ്ടാവുന്നത്. സദാനന്ദൻ ഗിരിജയോട് നേരിട്ട് വന്ന് വിവാഹാഭ്യർത്ഥന നടത്തുമ്പോഴും ഗിരിജ അയാൾക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറുന്നു. അതിന് കാരണമുണ്ട് - ഗിരിജ ഗർഭിണിയാണപ്പോൾ. ആ വിവരം ഗിരിജ രവിയെ അറിയിക്കുമ്പോൾ, അമ്മാവനെയും കൂട്ടിക്കൊണ്ടു വന്ന് വിവാഹം നടത്താമെന്ന് രവി ഗിരിജയെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നാൽ, ആ രാത്രി തന്നെ രവി ഹരിയുടെ വാച്ചും പണവും മോഷ്ടിച്ചു കൊണ്ട് സ്ഥലം വിടുന്നു. രവി എവിടെ പോയെന്നതിന് ആർക്കും ഒരു വിവരവും ഇല്ല.
മകളുടെ സ്ഥിതിയറിയുന്ന ശങ്കുപ്പിള്ള വിഷമിക്കുന്നു. എന്നിരുന്നാലും, സദാനന്ദനുമായി ആലോചിച്ച വിവാഹം നടത്തുവാൻ തന്നെ അദ്ദേഹം തീരുമാനിക്കുന്നു. ഗിരിജ സദാനന്ദനെ നേരിൽക്കണ്ട് വിവരമറിയിക്കുന്നുണ്ടെങ്കിലും, തന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി ഗിരിജ കള്ളം പറയുകയാണെന്നയാൾ വിശ്വിസിക്കുന്നു. ശങ്കുപ്പിള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. എന്നാൽ ഗിരിജ ഗർഭിണിയാണെന്നുള്ള കാര്യം അറിയുന്ന കിട്ടുപ്പിള്ള ആ വിവാഹം മുടക്കുന്നു. അപമാനിതനായ ശങ്കുപ്പിള്ള ഹൃദയം പൊട്ടി മരിക്കുന്നു. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഗിരിജയെ ഹരി രക്ഷിക്കുകയും, അവൾക്കൊരു ജീവിതം നൽകാമെന്നും ഹരി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഹരിയുടെ ഈ തീരുമാനത്തെ ഹരിയുടെ അച്ഛനമ്മമാരായ ഗോപാല പിള്ളയും (ടി.എസ്.മുത്തയ്യ) ജാനുവമ്മയും (കവിയൂർ പൊന്നമ്മ) എതിർക്കുന്നു. മാതാപിതാക്കളുടെ എതിർപ്പ് വകവെയ്ക്കാതെ ഹരി ഗിരിജയെ വിവാഹം കഴിക്കുന്നു. അതോടെ ഹരി വീട്ടിൽ നിന്നും പുറത്താക്കപ്പെടുകയും, വീട്ടിൽ നിന്നും ലഭിച്ചിരുന്ന ധനസഹായവും നിലയ്ക്കുന്നു.
ഹരിയും ഗിരിജയും മറ്റൊരു നാട്ടിലെത്തി വാടകവീടെടുത്ത് താമസമാക്കുന്നു. അധികം വൈകാതെ ഗിരിജ ഒരാൺകുഞ്ഞിന് ജന്മം നൽകുന്നു. ഒരിടവേളയ്ക്ക് ശേഷം ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകുന്നു. ഒരിക്കൽ മാതാപിതാക്കളെ കാണാനായി ഹരി വീട്ടിലേക്ക് പോകുമ്പോൾ ജാനുവമ്മ മകനെ സ്വീകരിക്കുന്നുണ്ടെങ്കിലും, ഗോപാലപിള്ള മകനെ ആട്ടിയോടിക്കുന്നു. ഭാരിച്ച ഹൃദയത്തോടെ ഹരി മടങ്ങുന്നു. സ്വന്തം വീട്ടിലെത്തിയതും പുറത്തൊന്ന് കറങ്ങിയിട്ട് വരാമെന്നു പറഞ്ഞു പുറത്തേക്കിറങ്ങുന്ന ഹരി തിരിച്ചു വീട്ടിൽ എത്തുന്നില്ല. ഏതോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തിനിടയിൽ ഹരി വെടിയേറ്റു മരിച്ചു എന്ന വാർത്ത വീട്ടുടമസ്ഥൻ ശ്രീധരൻ പിള്ള (തിക്കുറിശ്ശി സുകുമാരൻ നായർ) വഴി അറിയുന്ന ഗിരിജ ആകെ തകർന്നു പോകുന്നു.
മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകാൻ ഗോപാല പിള്ളയുടെ ദുരഭിമാനം അനുവദിക്കുന്നില്ല. അതുകൊണ്ട്, അവിടെത്തന്നെ ശവസംസ്കാരം നടത്തിയ ശേഷം തന്റെ മകന് പിറന്ന മകളായ ലീലയെയും കൂട്ടി ഗോപാല പിള്ളയും ജാനുവമ്മയും തിരിച്ചു പോവുന്നു. ആ കുഞ്ഞിന്റെ വിലയെന്നോണം കുറെ നോട്ടുകൾ അബോധാവസ്ഥയിൽ കിടക്കുന്ന ഗിരിജയെ ഏല്പിച്ചിട്ടാണ് അവർ മടങ്ങുന്നത്. നോട്ടുകെട്ടുകകളുമായി ഗിരിജ അവരെ പിൻതുടർന്ന് ഗോപാലപിള്ളയുടെ വീട്ടിലെത്തു ന്നെങ്കിലും മകളുടെ ഭാവിയോർത്ത് മടങ്ങിപ്പോവുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി അവരെ നല്ല നിലയിലെത്തിക്കണം എന്നായിരുന്നു ഹരിയുടെ ആഗ്രഹം. മകളെ കൊണ്ടുപോയതിനുള്ള പ്രതിഫലമെന്നോണം കിട്ടിയ പണം കൊണ്ട് മകൻ ശശിയെ (രാഘവൻ) കോളേജിൽ അയച്ചു പഠിപ്പിക്കുന്നു. അമ്മ ദുർന്നടത്തയിലൂടെ സമ്പാദിക്കുന്ന പണം കൊണ്ടാണ് തന്നെ പഠിപ്പിക്കുന്നതെന്ന് ശശി തെറ്റിദ്ധരിക്കുന്നു. ഗിരിജയും ശശിയും നടന്നു പോകുമ്പോൾ വഴിയിൽ വെച്ച് രവിയെ കണ്ടുമുട്ടുന്നു. രവിയുടെ മേൽവിലാസം അന്വേഷിച്ചറിഞ്ഞ് ഗിരിജ രവിയെ കാണാൻ ചെല്ലുന്നു. രവി അപ്പോൾ ഭാര്യയും, മക്കളുമൊടൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഗിരിജ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞിട്ടും രവി അവളെ അറിയില്ലെന്ന ഭാവം നടിക്കുന്നു. എന്നാൽ ആ രാത്രി രവി ഗിരിജയുടെ വീട്ടിലെത്തുന്നു. ഒരു കത്തി ഗിരിജയെ ഏല്പിച്ചിട്ട് തന്നോടുള്ള പ്രതികാരം തീർത്തുകൊള്ളുവാനായി രവി പറയുന്നു. ഗിരിജ പക്ഷേ ഒന്നും പ്രതികരിക്കാതെ നിൽക്കുന്നു. പ്രായപൂർത്തിയായ ശശിയോട് തന്റെ പൂർവകാല സംഭവങ്ങളെല്ലാം തുറന്നു പറയുന്നു. തന്റെ അമ്മയെ നശിപ്പിച്ച ദുഷ്ടനോട് പ്രതികാരം ചെയ്യാനായി ശശി ഇറങ്ങിത്തിരിക്കുന്നു.