കെ ആർ വിജയ

KR Vijaya
ആലപിച്ച ഗാനങ്ങൾ: 1

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1948-ൽ തൃശ്ശൂരിൽ ജനിച്ചു. ദേവനായകി എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛന്റെ പേര് രാമചന്ദ്രൻ, അമ്മ കല്യാണി.  അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു. അച്ഛൻ രാമചന്ദ്രൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പൂങ്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂളിലായിരുന്നു ദേവനായകിയുടെ പ്രാഥമിക വിദ്യാഭ്യാസം. പട്ടാളത്തിൽ നിന്നും വിരമിച്ചശേഷം എം ആർ രാധയുടെ നാടകട്രൂപ്പിൽ ചേർന്ന് അഭിനയിയ്ക്കുകയായിരുന്ന അച്ഛൻ രാമചന്ദ്രന് മകൾ ദേവനായകിയെ ഒരു അഭിനേത്രിയാക്കാനായിരുന്നു ആഗ്രഹം. നാടകത്തില്‍ ആയിരുന്നു ആദ്യം അഭിനയിച്ചതു്. തുടര്‍ന്നു പരസ്യങ്ങള്‍ക്കു് മോഡലായി. ഒരു കലണ്ടറിനു വേണ്ടി മോഡലായതാണു് വിജയയെ സിനിമയിലെത്തിച്ചതു്. വിജയ മോഡലായ കലണ്ടര്‍ തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കെ എസ് ഗോപാലകൃഷ്ണന്‍ കണ്ടു. വിജയയെ ഇഷ്ടമായ ഗോപാലകൃഷ്ണന്‍ അടുത്ത ചിത്രമായ കർപ്പകം എന്ന തമിഴ് ചിത്രത്തില്‍ അവരെ നായികയാക്കി. താമസിയാതെ തെന്നിന്ത്യയിലെ മുൻനിര നായികയായി കെ ആർ വിജയ വളർന്നു. തമിഴ്,തെലുങ്ക്,മലയാളം, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കാൽപ്പാടുകൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 1962-ലാണ് കെ ആർ വിജയ മലയാള സിനിമയിലേയ്ക്കെത്തുന്നത്. എഴുപതോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു. ആദ്യകിരണങ്ങൾ, ശകുന്തള, അനാർക്കലി, കൊടുങ്ങല്ലൂരമ്മ, നഖങ്ങൾ.. തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ മലയാളത്തിൽ അവർ നായികയായി അഭിനയിച്ചിട്ടുണ്ട്. എൻ ടി ആർ, ശിവാജി ഗണേശൻ, എം ജി ആർ, സത്യൻ, പ്രേംനസീർ, മധു..എന്നിങ്ങനെ അക്കാലത്തെ മുൻനിര നായികമാരുടെയെല്ലാം നായികയായിരുന്നു കെ ആർ വിജയ. കെ ആർ വിജയയുടെ സഹോദരിമാരായിരുന്ന കെ ആർ സാവിത്രിയും, കെ ആർ വത്സലയും സിനിമാതാരങ്ങളായിരുന്നു. 

1966-ൽ ബിസിനസ്സുകാരനായ വേലായുധനെ കെ ആർ വിജയ വിവാഹം ചെയ്തു. ഭർത്താവിന്റെ അസുഖത്തെത്തുടർന്ന് 1994-ൽ അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിടപറഞ്ഞ കെ ആർ വിജയ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 2007-ൽ ടെലിവിഷൻ പരമ്പരകളിലഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. 

അവാർഡുകൾ- 

Satyabama College

2009 - Doctorate

Tamil Nadu State Film Awards

1967 - Best Actress for Iru Malargal
1970 - Best Actress for Namma Veetu Dheivam

Filmfare Awards South

1974 - Filmfare Special Award - South for Dheerga Sumangali[11]
2004 - Lifetime Achievement Award

Kerala State Film Awards

1984 - Second Best Actress - Ithiripoove Chuvannapoove

Kerala Film Critics Association Awards

2013 : Chalachitra Rathnam Award

Janmabhoomi Television Awards

2018 : Best Character Actress - Sathyam sivam sundaram

Other Awards

2013 : Nagi Reddy Memorial Awards
2017 : Congress Managalir Awards
2019 : Nakshathira Sathanaiyalar 2019