ആദ്യകിരണങ്ങൾ
Actors & Characters
Actors | Character |
---|---|
കുഞ്ഞൂട്ടി | |
മേരിക്കുട്ടി | |
ഗ്രേസി | |
പാപ്പച്ചൻ | |
അവറാൻ | |
വേലു | |
കറിയാച്ചൻ | |
കൃഷ്ണനാശാൻ | |
കുഞ്ഞേലി | |
ദാമോദരൻ | |
അന്നമ്മ | |
കുട്ടിച്ചൻ | |
പാപ്പി | |
അപ്പുക്കുട്ടൻ | |
പെണ്ണുകുഞ്ഞ് | |
കുരിയച്ചൻ | |
തേവൻ | |
പുലയൻ | |
സാറാക്കൊച്ച് | |
പാപ്പിയുടെ അമ്മ | |
ഏലിയാമ്മ | |
സണ്ണി | |
ജോയി മോൻ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി ഭാസ്ക്കരൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 964 |
കഥ സംഗ്രഹം
‘മുടിയനായ പുത്രനു‘ ശേഷം തെമ്മാടിയായ നായകനെ സത്യൻ അവതരിപ്പിച്ചു ഈ സിനിമയിൽ. ഒപ്പത്തിനൊപ്പം നിന്നു കെ. ആർ. വിജയയുടെ ഗ്രാമസേവിക. നിമിഷകവിയായ കൃഷ്ണനാശാന്റെ റോൾ അടൂർ ഭാസി പൊടിപ്പനാക്കി, പാട്ടുകൾ സ്വയം പാടി അവതരിപ്പിക്കുകയും ചെയ്തു.
ആനച്ചാൽ മലയോരഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചനും ഭാര്യ അന്നമ്മയ്ക്കും കുടിയനും തെമ്മാടിയുമായ മകൻ കുഞ്ഞുകുട്ടി തലവേദനയാണ്. മേരിക്കുട്ടി അയാളെ കെട്ടില്ലെന്നു തീർത്തു പറഞ്ഞു. കുര്യാച്ചന്റെ മകൾ ഗ്രേസിയെ നിർബ്ബന്ധമായി കുഞ്ഞുകുട്ടിക്ക് വിവാഹം ചെയ്തു കൊടുത്തു. ഒരു കുഞ്ഞുണ്ടായിട്ടു പോലും ദുർന്നടത്ത തുടർന്ന കുഞ്ഞൂട്ടിയോട് അച്ഛനമ്മമാർ കയർത്തതോടെ അയാൾ താമസം വേറെയാക്കി. മേരിക്കുട്ടിയ്ക്ക് ഗ്രാമസേവികയായി ജോലി കിട്ടിയത് ആനച്ചാലിലാണ്. കുഞ്ഞുകുട്ടി അവളെ പാട്ടിലാക്കാൻ കിണഞ്ഞു ശ്രമിച്ചു. അവൾക്ക് താമസിക്കേണ്ടി വന്നത് കറിയാച്ചന്റെ വീട്ടിലാണ്. ആനച്ചാലിന്റെ മുഖച്ഛായ മേരിക്കുട്ടിയുടെ സേവനങ്ങളാൽ മാറിക്കൊണ്ടിരിക്കെ കുഞ്ഞുകുട്ടിയുടെ അനുജൻ പാപ്പച്ചൻ സിംഗപ്പൂരിൽ നിന്നെത്തി, അയാളുമായി മേരിക്കുട്ടി അടുപ്പത്തിലുമായി. ഗർഭിണിയും രോഗഗ്രസ്ഥയുമായ ഗ്രേസിയെ മേരിക്കുട്ടി സ്വന്തം ആഭരണം പണയപ്പെടുത്തി ചികിത്സിക്കാനൊരുങ്ങി.
തടിമോഷണം തരപ്പെടാതെ മടങ്ങുന്ന കുഞ്ഞുകുട്ടി കാട്ടാനയെ ഭയന്ന് ബോധരഹിതയായ മേരിക്കുട്ടിയെ രക്ഷിക്കാനിടയായതോടെയാണ് അവളുടെ ത്യാഗത്തിന്റെ വ്യാപ്തി അയാൾക്ക് മനസ്സിലായത്. കുഞ്ഞുകുട്ടി പതുക്കെ മാറിത്തുടങ്ങി. കൂട്ടുകാരുമായി ഇടയേണ്ടി വന്ന കുഞ്ഞുകുട്ടി സ്നേഹിതരുടെ ആക്രമണത്താൽ ആശുപത്രിയിലായപ്പോൽ ചികിത്സിക്കാൻ മേരിക്കുട്ടി തയാറായി. ഗ്രേസിക്ക് ഇത് തെറ്റിദ്ധാരണ ഉളവാക്കി. മേരിക്കുട്ടിയുടെ പരിചരണത്താൽ ഗ്രേസി സുഖം പ്രാപിക്കുകയും ഒരു പെൺ കുഞ്ഞിനെ പ്രസവിക്കുകയും തെറ്റിദ്ധാരണകൾ മാറുകയും ചെയ്തു. പാപ്പച്ചനോട് അകന്നു നിന്നിരുന്ന മേരിക്കുട്ടി അയാളെ കല്യാണം കഴിക്കാൻ തീരുമാനിച്ച് ആനച്ചാലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.