മഞ്ജുളഭാഷിണി
മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ
കുവലയമിഴിയേ കുഞ്ഞമ്മേ നീ
കൂടെപ്പോരാമോ എന്‍ കൂടെപ്പോരാമോ
(മഞ്ജുളഭാഷിണി ..)
പുള്ളിമാന്‍പിട പോലെ നീ
തുള്ളി തുള്ളി വരുമ്പോള്‍
കള്ളിപ്പെണ്ണേ ചെല്ലക്കിളിയേ
തള്ളിപ്പോയല്ലോ
കരള്‍ തള്ളിപ്പോയല്ലോ
(മഞ്ജുളഭാഷിണി....)
പഞ്ചാരേ എന്‍ ചാരേ
നെഞ്ചിനകത്തൊരു സഞ്ചാരം
വഞ്ചിക്കല്ലേ ഇഞ്ചിഞ്ചായി
നെഞ്ചു തകര്‍ന്നു പോകും
കുഞ്ഞമ്മേ ബാലേ നീ
കൂടെപ്പോരാമോ
(മഞ്ജുളഭാഷിണി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjulabhaashini