കണ്ണൂര് ധർമ്മടം

Year: 
1964
Kannur darmadam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കണ്ണൂര് ധർമ്മടം തലശ്ശേരി മാഹി
എണ്ണം പറഞ്ഞ വടകര പാഹി
തിക്കൊടി കൊയിലാണ്ടി കോരപ്പുഴയും
കക്കോടി നടക്കാവ് നൽക്കോഴിക്കോടും.

പോരൂ പോരൂ കേരളം കാണാൻ
നേരേ പോകുന്ന ഡീലക്സ് ബസ്സിൽ
കൊണ്ടോട്ടി മലപ്പുറം പട്ടാ‍മ്പി ഷൊർണൂർ
മലമകൾ വാഴുന്ന നല്ലൊരു തൃശ്ശൂർ

ഇടയ്ക്കൊന്നും എക്സ്പ്രസ്സ് ബസ്സ് നിക്കൂല്ലാ
എറണാകുളം‌പുരം കാണടി ബാലേ
ആലപ്പുഴ പിന്നെ കോട്ടയം കൊല്ലം
ചേലെഴും നല്ല തിരുവനന്തപുരം 

പോരൂ പോരൂ കേരളം കാണാൻ
നേരേ പോകുന്ന ഡീലക്സ് ബസ്സിൽ