കല്യാണമോതിരം കൈമാറും നേരം

കല്യാണമോതിരം കൈമാറും നേരം 
കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ
കള്ളിയെപ്പോലെ നീ നോക്കിയില്ലേ

(കല്യാണ... )

ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ
കല്‍ക്കണ്ടമാണു നിന്‍ കാട്ടുരാജ - നല്ല
കല്‍ക്കണ്ടം - നല്ല കല്‍ക്കണ്ടമാണു 
നിന്റെ കാട്ടുരാജ

(കല്യാണ... )

എല്ലാര്‍ക്കും പാഴ്‌മുളയെന്നു തോന്നി
പുല്ലാംകുഴലെന്നെനിക്കു തോന്നി (2)
പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ- അവന്‍
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു

(കല്യാണ... )

കട്ടിയിരുമ്പൊത്ത നെഞ്ചിനുള്ളില്‍
കനകം വിളയുന്ന മണ്ണു കണ്ടേ (2)
കണ്ണീരൊഴുക്കിയാ മണ്ണും നനച്ചൊരു
മാതളപൂന്തോട്ടം ഞാന്‍ വളര്‍ത്തും - അതില്‍
മധുരക്കിനാവുകള്‍ പൂത്തുനില്‍ക്കും

(കല്യാണ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyana mothiram

Additional Info