പതിവായി പൗർണ്ണമിതോറും

പതിവായി പൗർണ്ണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ..കനകനിലാവേ..
(പതിവായി... )

മനസ്സിലെ പൂന്തേൻ കൂട്ടി
മധുരിയ്ക്കും വെള്ളരി തിന്നാൻ
കിളിവാതിലിൽ വന്നില്ലല്ലൊ
വിരുന്നുകാരൻ..
(മനസ്സിലെ... )

മഴവില്ലിൻ പീലി ചുരുക്കി
പകലാകും പൊൻമയിൽ പോയാൽ
പതിവായി പോരാറുണ്ടാ
വിരുന്നുകാരൻ..
(പതിവായി... )

ഇരുളുന്ന മാനത്തിന്റെ
കരിനീലക്കാടുകൾ തോറും
കരയാമ്പൂ നുള്ളിനടക്കും
കറുത്തപെണ്ണേ..
(ഇരുളുന്ന... )

ദൂരത്തെ കുന്നിൻ മേലേ
നീളുന്ന നിഴലിന്നുള്ളിൽ
നീയെങ്ങാൻ കണ്ടതുണ്ടോ
കളിത്തോഴനെ..

പതിവായി പൗർണ്ണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ..കനകനിലാവേ..
പതിവായി പൗർണ്ണമിതോറും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Pathivaayi pournami thorum

Additional Info