പാറപ്പുറത്ത്

Parappurath
Parappurath
Date of Birth: 
Friday, 14 November, 1924
Date of Death: 
Thursday, 31 December, 1981
കെ ഇ മത്തായി
കെ ഈശോ മത്തായി
കഥ: 14
സംഭാഷണം: 18
തിരക്കഥ: 14

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. ​കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബർ 14-ന്‌ മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ ജനിച്ചു. കുന്നം സിഎംഎസ് എൽപി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായി പട്ടാളത്തിൽ ചേർന്നു.​പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ ഇ മത്തായി ഓണാട്ടുകരയുടെ കഥാകാരന്‍ എന്നും അറിയപ്പെട്ടിരുന്നു. ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പാറപ്പുറത്തിന്റെ അരനാഴികനേരം, ആകാശത്തിലെ പറവകള്‍, പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ , അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ നോവലുകള്‍ ചലച്ചിത്രങ്ങളായി വെള്ളിത്തിരയിലെത്തി.​

‘പുത്രിയുടെ വ്യാപാരം’ എന്ന ആദ്യ കഥ 1948 ല്‍ പ്രസിദ്ധീകരിച്ചു. ഇരുപതു നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും കൂടാതെ ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍ ‘ എന്ന സ്മരണയും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. തിരക്കഥാരചനയിലും ​ അദ്ദേഹം സജീവമായിരുന്നു.

നിണമണിഞ്ഞ കാൽപ്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, അക്കരപ്പച്ച, പണിതീരാത്ത വീട്, സമയമായില്ല പോലും തുടങ്ങി ഏകദേശം 20പതോളം സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി. 1972ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന്റെ പണി തീരാത്ത വീട് എന്ന സിനിമയുടെ കഥക്ക് ലഭ്യമായിരുന്നു.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പാറപ്പുറത്ത് 1981 ഡിസംബര്‍ 30 ന് അന്തരിച്ചു.​